Wednesday, October 15, 2025

കാളരാത്രി

 



രാത്രിയിലെ യാത്രക്കിടയിലെ ഒരാക്‌സിഡൻറ് കമിതാക്കളെ അടുത്ത് കണ്ട ഒരു വീട്ടിൽ കഴിയുവാൻ പ്രേരിപ്പിക്കുന്നു.


തുടക്കം മുതൽ വീട്ടുകാരുടെ സ്വഭാവത്തിൽ പന്തികേട് കണ്ട് എങ്കിലും മറ്റു മാർഗങ്ങൾ ഇല്ലാത്തത് കൊണ്ട് അവിടെ തന്നെ കഴിയാൻ നിർബദ്ധിതമാകുന്നു.


ആ രാത്രിയിൽ സംഭവിക്കുന്ന കുറെയേറെ കാര്യങ്ങള് ആണ് പുതുമുഖങ്ങൾ മാത്രം അംഗത്തും അണിയറയിലും ഉള്ള സിനിമ പറയുന്നത്.ലോജിക്ക് അനുസരിച്ച് വിശ്വസിക്കുവാൻ പ്രയാസമായ കുറെയേറെ കാര്യങ്ങള് തിരക്കഥയെഴുതിയ സംവിധായകൻ ചെയ്തുവെച്ചിട്ടുണ്ട്.അത് പ്രേക്ഷകർക്ക് വിശ്വാസനീയ മായ രീതിയിൽ അവലംബിക്കാൻ ശ്രമിച്ചു കണ്ടതുമില്ല.


സരള എന്ന കഥാപാത്രം നല്ല രീതിയിൽ ആ നടി കൈകാര്യം ചെയ്തിട്ടുണ്ട്..അവരുടെ പ്രകടനം തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ് 


പ്ര.മോ.ദി.സം

No comments:

Post a Comment