Sunday, October 12, 2025

മാരീശൻ

 



വടിവേലു അസാമാന്യ നടനപാടവം ഉള്ള നടനാണ് എന്ന് മനസ്സിലാക്കുവാൻ തമിഴസിനിമക്ക് വർഷങ്ങൾ വേണ്ടി വന്നു..വെറും കോമിക് റോളിൽ  തമിഴിൽ ഒതുങ്ങി പോയ നടൻ അത് കൊണ്ട് വിലപ്പിടിപ്പുള്ള താരം ആയെങ്കിലും  ചില രാഷ്ട്രീയ പ്രശ്നങ്ങൾ കൊണ്ട് ജയലളിതയുടെ കാലത്ത് വീട്ടിൽ ഇരിക്കേണ്ടി വന്നു.


അതു അദ്ദേഹത്തിന് ഗുണം ചെയ്തു എന്ന് തന്നെ പറയാം.മടങ്ങിവരവ് അദ്ദേഹം ശരിക്കും ആഘോഷിക്കുകയാണ്..മുൻപത്തേപോലെ എല്ലാ സിനിമകളും മുഖം നോക്കാതെ ചെയ്യുന്നത് നിർത്തിക്കൊണ്ട് അഭിനയ പ്രാധാന്യമുള്ള റോളുകൾ കൈകാര്യം ചെയ്തു അദ്ദേഹത്തിൻ്റെ ഉള്ളിൽ വലിയൊരു നടനുണ്ട് എന്ന് കാണിച്ച് തരുന്നു.


മറവിരോഗം ബാധിച്ച ആളായ ഈ ചിത്രത്തിലെ കഥാപാത്രം  അദ്ദേഹം ശരിക്കും ഞെട്ടിച്ചിട്ടുണ്ട്..ചില സമയങ്ങളിൽ ഫഹദ് ഫാസിൽ പോലും അദ്ദേഹത്തിൻ്റെ അഭിനയത്തിൻ്റെ  മുന്നിൽ ചെറുതായി എന്ന് തോന്നുന്നു.


മോഷ്ടിക്കാൻ കയറിയ വീട്ടിൽ കെട്ടിയിട്ട നിലയിൽ കാണുന്ന മറവിരോഗം ബാധിച്ച ആൾ തന്നെ പുറത്തിറക്കിയാൽ കാൽ ലക്ഷം തരാം  എന്ന ഓഫറിൽ കള്ളൻ വീണുപോകുന്നു. ആ പൈസയും കൊണ്ട് പോകാം എന്നു കരുതിയ കള്ളൻ എടിഎം സ്ക്രീനിൽ അയാളുടെ ഹ്യൂജ് ബാങ്ക് ബാലൻസ് കണ്ടപ്പോൾ അതുകൂടി തട്ടിയെടുക്കാൻ അയാളെ വിടാതെ പിടികൂടുന്നു.


ആദ്യപകുതി സാധാരണപോലെ പോകുന്ന ചിത്രം രണ്ടാം പകുതി ത്രില്ലറിലേക്ക് പോകുകയാണ്...പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതു് ആണെങ്കില് പോലും അവതരണം കൊണ്ടും ഫഹദ്,വടിവേലു അഭിനയ മത്സരം കൊണ്ടും നമ്മളെ പിടിച്ചിരുത്തുന്നുണ്ട്


പ്ര.മോ.ദി.സം.

No comments:

Post a Comment