ബിബിൻ കൃഷ്ണ എന്ന സംവിധായകൻ്റെ മുൻ ചിത്രം ടെൻ്ററിവൺ
ഗ്രാംസ് ഇഷ്ടപെട്ടത് കൊണ്ട് തന്നെ ഈ സിനിമയിലും അതുപോലെ എന്തെ കിലും ഉണ്ടാകും എന്ന് കരുതി കാണാൻ പോയത് അതി സാഹസമായി പോയി.
കുറെയേറെ കാര്യങ്ങള് പലരെക്കൊണ്ടും പറയിപ്പിക്കാൻ ശ്രമിച്ചു എങ്കിലും ഒന്നും ഇവിടെയും എത്താതെ പോകുകയാണ്..പെണ്ണിനും പണത്തിനും വേണ്ടിയാണ് ഓരോരോ യുദ്ധങ്ങളും എന്ന
" ബനാന ടോക്" ആണ് പ്ലാറ്റ് ഫോറം എങ്കിലും അതു രണ്ടും കൃത്യമായി ഉൾകൊള്ളിക്കാൻ കഴിഞ്ഞിട്ടില്ല.
കാമുകിയുടെ കല്യാണത്തിന് മുൻപേ അവളെ അടിച്ചു മാറ്റി വിളിച്ചു കൊണ്ടുവരുവാൻ ശ്രമിക്കുന്ന കാമുകനും സംഘവും,കോടി കണക്കിന് ക്രിപ്സോ കറൻസിയുടെ പിന്നാലെ പാസ്‌വേഡ് തപ്പി പോകുന്ന ഒരു ഗ്യാംഗ്, അത് കണ്ട് പിടിക്കാൻ പിന്നാലെ പോകുന്ന ഉദ്യോഗസ്ഥർ, ചിലരെ തേടി ഇറങ്ങാൻ "വിധിക്കപ്പെട്ട" മൂവർ കാറ്ററിംഗ് സംഘം ഇവരൊക്കെ ഒരു പ്രത്യേക സാഹചര്യത്തിൽ കാണുവാൻ ഇടയാവുന്നതും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ് സിനിമ.
നല്ല രീതിയിൽ കഥ പറയാൻ അവസരമുണ്ടായിട്ടും കോമഡിയുടെ ട്രാക്കിൽ കൂടി പോകാൻ ശ്രമിച്ചത് കൊണ്ട് തന്നെ അവരാധമായി പോകുന്നുണ്ട് സിനിമ.എടുത്തു പറയേണ്ട പോസിറ്റീവ് ബാബു ആൻ്റണിയും സിനിമയിലെ ഹിറ്റ് പാട്ടും ബി ജി എം മാത്രമാണ്..
പ്ര.മോ.ദി.സം
No comments:
Post a Comment