കാട്ടിൽ ഒറ്റപ്പെട്ടു താമസിക്കുന്ന എല്ലാവർക്കും പ്രിയപെട്ട മാരി..ആർക്കും ഒരു ഉപദ്രവവും ഇല്ലാതെ അടുത്തുള്ള ടൗൺ തൊട്ടു കാട്ടിലെ ആദിവാസികൾക്ക് വരെ പ്രിയപ്പെട്ടവൻ.പരോപകാരി
ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ ആന കൊന്നത് കൊണ്ട് അനാഥനായ കാടിൻ്റെ ആഴം അറിയുന്ന അയാൾക്ക് വാച്ച രുടെ ജോലി ഉണ്ടായിരുന്നു എങ്കിലും ഒരപകടത്തിൽ പെട്ടപ്പോൾ കണ്ണിൻ്റെ കാഴ്ച പോയത് കൊണ്ട് നഷ്ടപ്പെടുന്നു.
കാട്ടിലെ ഉത്സവത്തിന് മദആന ഇറങ്ങിയപ്പോൾ ചിന്നിച്ചിതറി ഓടിയ മാരിക്ക് മുന്നിൽ സഹായത്തിനു പരികേറ്റ് ഒരു യുവാവ് എത്തിയതോടെ കഥ മാറുകയാണ്. അന്ന് തന്നെ തൻ്റെ പ്രിയപ്പെട്ട മകളായി കരുതുന്ന കാട്ടിലെ യുവതിയെയും കാണാതെ പോയതോടെ അയാള് തകർന്നു പോകുന്നു.
കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുമ്പോൾ അയാളുടെ ഭൂതകാലം വെളിപ്പെട്ടു വരുമ്പോൾ സിനിമ മറ്റൊരു ട്രാക്കിലേക്ക് മാറുന്നു.
കാട്ടിലെ ആൾക്കാരെ എന്നും അടിമകളായി കാണുന്ന ഭരണകൂടത്തിൻ്റെ അടിച്ചമർത്തൽ കൂടി പ്രതിപാദിക്കുന്ന ചിത്രത്തിൽ ജാഫർ ഇടുക്കി,ഷാജൂൺ,ഷൈൻ ടോം എന്നിവരാണ് മുഖ്യവേഷത്തിൽ
പ്ര.മോ.ദി.സം
No comments:
Post a Comment