Sunday, October 5, 2025

സു ഫ്രം സോ

 



സുലോചന ഫ്രം സോമെശ്വർ ചുരുങ്ങി സു ഫ്രം സോ ആയതു മുതൽ തന്നെ കോമഡി തുട ങ്ങുന്നു. പേരിലെ ഈ വൈവിധ്യം തന്നെയാണ് സിനിമ കാണുവാൻ പ്രേരിപ്പിച്ച മുഖ്യഘടകം പിന്നെ രാജ് ബി ഷെട്ടി..


കന്നഡ സിനിമ മേഖലയെ വേറെ ലെവലിൽ എത്തിച്ച ഷെട്ടി ബ്രദേഴ്‌സിൽ മൂപ്പുള്ള രാജ് ബി ഷെട്ടി സിനിമകൾ ഒക്കെ മുൻപേ തന്നെ ആകർഷിച്ചവയാണ്..വൈവിധ്യമായ കഥാപാത്രങ്ങളും പ്രമേയവും കൊണ്ട് അദ്ദേഹം കൂടുതൽ തവണ ഞെട്ടിച്ചിട്ടുമ്മുണ്ട്..


ഇതിൽ നിർമാതാവിൻ്റെ റോളിന് പുറമെ സുപ്രധാന കഥാപാത്രം അദ്ദേഹം ചെയ്യുന്നുണ്ട് എങ്കിലും നായകൻ സിനിമയുടെ സംവിധായകൻ ജെ.പി തൂമിനാട് ആണ്. 


ഒരു സാധാരണ കുഞ്ഞു ചിത്രം ഓരോ സീനിലും രസകരമായ കോമഡികൾ കൊണ്ട് നമ്മളെ ആകർഷിക്കുന്ന ചിത്രം മുൻപത്തെ സത്യൻ അന്തിക്കാട് സിനിമകളുടെ ഫീൽ കൊണ്ടുവരുന്നുണ്ട്..നാടും നാട്ടിപ്പുറത്തെ നിഷ്കളങ്കരായ ആൾക്കാരും അവരുടെ കൊച്ചു മണ്ടത്തരങ്ങളും പ്രശ്നങ്ങളും ഒക്കെയായി സിനിമ നമ്മളെ ആകർഷിക്കുന്നതാണ്.


" ഉടായിപ്പ് "ചെയ്യുവാൻ പോയപ്പോൾ പിടിക്കപ്പെടും എന്നുറപ്പയപ്പോൾ യുവാവിന്  തോന്നുന്ന ഉപായം  അബദ്ധവശാൽ തൻ്റെ മേലെ പണ്ടെങ്ങോ മരിച്ചുപോയ സ്ത്രീ യുടെ പ്രേതം കയറിയെന്നു നാട്ടുകാര വിശ്വസിപ്പിച്ച്  രക്ഷപെടുന്നു എങ്കിലും പിന്നീട് അതിനുള്ള പ്രതിവിധികൾ തേടുന്നതു അയാളെ കൂട്ടിലടക്കപ്പെടുന്നത് പോലെയാക്കുന്നതുമാണ്  നമ്മളെ രസിപ്പിക്കുന്നത്.


നമ്മുടെ സമൂഹത്തിൽ "കാപട്യം" കൊണ്ട് നിഷ്കളങ്കരായ ആൾക്കാരെ പറ്റിക്കുന്ന പ്രവണത ചൂണ്ടിക്കാണിക്കുന്ന ചിത്രം കാന്താര വരുന്നതുവരെ ഈ വർഷം സന്ദൽവുഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായിരുന്നു.


പ്ര.മോ.ദി.സം

No comments:

Post a Comment