ഇപ്പൊൾ ഹൊറർ സിനിമകളുടെ കാലം ആണെന്ന് തോന്നുന്നു.നമ്മുടെ ഭാഷയിൽ തന്നെ നമ്മളെ പേടിപ്പിക്കാൻ അണിയറക്കാർ പെടാപാട് പെടുമ്പോൾ അന്യഭാഷാ ചിത്രങ്ങളൊക്കെ മൊഴിമാറ്റി പേടിപ്പിക്കാൻ എത്തിയിരിക്കുന്നു.
വർഷങ്ങൾക്ക് മുൻപ് ഒരു റേഡിയോ സ്റ്റേഷനിൽ നടന്ന കൊലപാതകങ്ങൾ ഇപ്പോളത്തെ ആളുകളെ അവിടെ സന്ദർശിച്ചു ചില വസ്തുക്കൾ കൈവശം വെക്കുന്നത് കൊണ്ട് ബാധിക്കുന്നതും അത് ഒഴിവാക്കുവാൻ വേണ്ടിയുള്ള പെടാപാട് ആണ് സിനിമ പറയുന്നത്.
പ്രേതങ്ങളെ കാണിക്കുവാൻ അവരുടെ സാമീപ്യം അനുഭവിക്കുന്ന ഏജൻസി നടത്തുന്ന ആൾക്കാർ കൊണ്ടുപോകുന്ന സ്ഥലത്ത് വെച്ച് ചിലർക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നത് കൊണ്ട് അവിടെ നിന്ന് അവർ പിൻവ്വാങ്ങി എങ്കിലും അവരിൽ ഓരോരുത്തരായി കൊല്ലപ്പെടുന്നു..ബാക്കിയുള്ളവർ രക്ഷപ്പെടുവാൻ അതിൻ്റെ പിന്നിലെ കാരണങ്ങൾ തേടി ആത്മാവിനെ ഒഴിപ്പിക്കുവാൻ നടത്തുന്ന ശ്രമങ്ങൾ ആണ് ഈ മൊഴിമാറ്റ സിനിമ പറയുന്നത്.
കൗശിക് പേഗല്ല സംവിധാനം ചെയ്ത ചിത്രത്തിൽ അനുപമ പരമേശ്വരൻ,ബെല്ലിംകൊണ്ട സായി ശ്രീനിവാസനും മുഖ്യവേഷം ചെയ്തിരിക്കുന്നു.
പ്ര.മോ.ദി.സം

No comments:
Post a Comment