Thursday, October 2, 2025

സർക്കീട്ട്

  



നമ്മുടെ പ്രേക്ഷകരെ ശരിക്കും മനസ്സിലാക്കാൻ നമ്മുടെ മലയാള സിനിമക്ക് കഴിഞ്ഞിട്ടില്ല..അല്ലെങ്കിൽ പ്രേക്ഷകരുടെ മനസ്സ് എന്ന് പറയുന്നത് പലപ്പോഴും സന്ദർഭത്തിന് അനുസരിച്ച് മാറും എന്ന് കരുതാനും ആവുന്നില്ല..


പരാജയപ്പെട്ടു പോയ ചില കുടുംബ തമിഴ് സിനിമകൾ കണ്ട് അത് മലയാളത്തിൽ ആണെങ്കിൽ ഇവിടെ സൂപ്പർ ഹിറ്റ്സ് ആയേനെ എന്ന് നവമാധ്യമങ്ങളിൽ നിലവിളിക്കുന്ന അവർ തന്നെയാണ് ഇവിടെ തലവര യും സർക്കീട്ടും പൊൻമാൻ ഒക്കെ അവഗണിക്കുന്നത്.


ആസിഫ് അലിക്ക് പോലും ഭയങ്കര വിഷമം ഉണ്ടാക്കിയ സംഭവമായിരുന്നു ഈ ചിത്രത്തിൻ്റെ തിയേറ്റർ റെസ്‌പോൺസ്..നല്ലൊരു ഫീൽ ഗുഡ് സിനിമയെ ഏറ്റെടുക്കാൻ നമ്മുടെ പ്രേക്ഷകർ തയ്യാറായില്ല.


മനസ്സിന് ജനനവൈകല്യമുള്ള ജെപ്പൂ.എന്ന കുട്ടിയും അമീർ എന്ന പ്രവാസിയും തമ്മിലുള്ള ഒരു ദിവസത്തെ ബന്ധം ആ കൊച്ചു എന്താണ് ആഗ്രഹിക്കുന്നത് എന്ന് അവരുടെ മാതാപിതാക്കൾക്ക് മനസ്സിലാക്കി കൊടുക്കുന്നു.


വിസിറ്റിംഗ് വിസയിൽ ഗൾഫിൽ എത്തിയ പ്രാരാബ്ദകാരനായ യുവാവായി ആസിഫലി ജീവിച്ചു അഭിനയിച്ചു..ഇത്തരം കാഴ്ചകൾ കണ്ട ആർക്കും കണക്ട് ചെയ്യാൻ പറ്റുന്ന തരത്തിൽ അദ്ദേഹം ആ റോള് തകർത്തു അഭിനയിച്ചിട്ടുണ്ട്..


ജെപ്പ് ആയി അഭിനയിച്ച കുട്ടിയും അവൻ്റെ റോള് നന്നായി ചെയ്തിട്ടുണ്ട്.തമർ കെ.വി  എഴുതി സംവിധാനം ചെയ്ത ചിത്രം നല്ല സിനിമകളെ സ്നേഹിക്കുന്ന മലയാളികൾ കാണാതെ തള്ളികളയരുത്.


പ്ര.മോ.ദി.സം

No comments:

Post a Comment