റിവ്യൂ തള്ളുകളൊക്കെ കണ്ടപ്പോൾ തിയേറ്ററിൽ നിന്ന് കാണുവാൻ പറ്റാത്ത വിഷമം ഉണ്ടായി എങ്കിലും ഇത്രയധികം തള്ളി മറീക്കാൻ എന്താണ് ഈ സിനിമയിൽ ഉണ്ടായിരുന്നത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്.
ഇപ്പൊൾ ഇതിനെ പുകഴ്ത്തുന്ന ആൾക്കാർ ശരിക്കും ഡോൾബിയും 4k ഇല്ലാതിരുന്ന സമയത്ത് വന്ന ഹൊറർ സിനിമകൾ ഒന്ന് കണ്ട് നോക്കണം. അതിനെയൊക്കെ കഥയുടെ ലോജിക്കുമായി കൂട്ടിയോജിപ്പിക്കുന്ന സംവിധായകൻ്റെ കഴിവും മനസ്സിലാക്കണം.
ഒരു ലോജിക്ക് പോലും ഇല്ലാതെ എന്തൊക്കെയോ കാട്ടികൂട്ടി വിഷ്ണു ശശിശങ്കരും അഭിലാഷ് പിള്ളയും പടച്ചു വിട്ട ഈ അവരാധം കോടികൾ ലാഭം ഉണ്ടാക്കി എന്നത് തന്നെ അതിശയമാണ്.
"നീ ഇവിടെ നിൽക്കുകയാണോ നിനക്കെന്താ മോളെ പ്രസവിക്കണ്ടെ " തുടങ്ങി അറുബോറൻ സംഭാഷണങ്ങൾ നിറഞ്ഞ ചിത്രത്തെ കുറിച്ച് കൂടുതൽ ഒന്നും പറയുവാനില്ല
പ്ര.മോ.ദി.സം

No comments:
Post a Comment