Sunday, October 12, 2025

മിറായി

  



ഹനുമാൻ എന്ന ചിത്രത്തിലൂടെ നമ്മളെ വിസ്മയിപ്പിച്ച തേജ സജ്ജ എന്ന തെലുങ്ക് നടൻ പുതിയ ചിത്രവുമായി എത്തുമ്പോൾ പുരാണത്തിലെ മിത്തും ആധുനിക ലോകത്തിലെ ആക്ഷനും കൂട്ടിക്കലർത്തി തന്നെയാണ് വരുന്നത്. ഹനുമാൻ നിർത്തിയിടത്ത് നിന്ന് തുടങ്ങി എന്ന് വേണം എങ്കിൽ പറയാം.


അശോകൻ ചക്രവർത്തിയുടെ കാലത്ത് സൂക്ഷിച്ച ഒൻപത് ഗ്രന്ഥങ്ങൾ ആർക്കെങ്കിലും കിട്ടിയാൽ അയാൾക്ക് ദൈവിക പരിവേഷം കിട്ടും എന്നതിനാൽ അതു ദുരൂപയോഗം ചെയ്യാതിരിക്കാൻ ഒൻപത് സ്ഥലങ്ങളിൽ സൂക്ഷിക്കുന്നു.


ബ്ലാക്ക് വാൾ കൈമുതലായുള്ള വില്ലൻ അതിൽ എട്ടു പുസ്തകങ്ങളും തെറ്റായ രീതിയിൽ കൈവശപ്പെടുത്തുന്നു എങ്കിലും ഒൻപതാമത്തെ പുസ്തകം 

 മിറായി എന്ന രക്ഷാകവചം ഉള്ളത് കൊണ്ട്  നായകനിൽ നിന്നും കൈവശപ്പെടാൻ പറ്റാത്ത അവസ്ഥയിൽ വരുന്നു...അതിനു വേണ്ടിയുള്ള നായക വില്ലൻ മത്സരമാണ് സിനിമ.


ഫാൻ്റസി ഡ്രാമയിൽ ഒരുക്കിയിരിക്കുന്ന ചിത്രം കണ്ണചിപ്പിക്കുന്ന സീനുകൾ കൊണ്ടും ഗ്രാഫിക്സ് കൊണ്ടും മനോഹരമായ അനുഭവം നൽകുന്നു.സംഗീതത്തിൻ്റെ അകമ്പടിയോടെ നല്ലൊരു ഫീലിംഗ് നൽകുന്നുണ്ട്..സൂപ്പർ ഹീറോ പരിവേഷം ഇപ്പൊൾ ഇന്ത്യൻ സിനിമയിൽ സർവസാധാരണം ആയിട്ടുണ്ട്.


ആരെങ്കിലും എന്തെങ്കിലും കഴിവ് പുറത്തെടുത്തത് കാണുമ്പോൾ അവൻ്റെ കുല വും ജാതിയും അന്വേഷിക്കും എന്ന കാലത്തിൻ്റെ സ്വഭാവം കൃത്യമായി വിവരിക്കുന്നുണ്ട്..താഴ്ന്ന ജാതിയിൽ ഉള്ളവന് എന്തെങ്കിലും ചെയ്തു  തെളിയിച്ചാൽ കയ്യടി കൊടുക്കാതെ അത് ദൈവത്തിൻ്റെ പ്രവർത്തിയാക്കി അവനെ അവഹേളിക്കുന്ന സമൂഹമാണ് വില്ലന്മാരെ സൃഷ്ടിക്കുന്നത് എന്ന് മനോജ് മഞ്ച് അവതരിപ്പിച്ച കഥാപാത്രം കാട്ടി തരുന്നുണ്ട്.അത് കൊണ്ട് തന്നെ വില്ലൻ്റെ കഥാപാത്രം എന്തുകൊണ്ട് അങിനെയായി പോയി എന്നത് കൃത്യമായി മനസ്സിലാക്കാം.


പ്ര.മോ.ദി.സം

No comments:

Post a Comment