വിശ്വാസം അത് മുതലെടുക്കുന്ന കുറെയേറെ ജന്മങ്ങൾ ഉണ്ട്..അത് ഒരു മതത്തിൽ മാത്രം ഒതുങ്ങി നില്കുന്നത് അല്ല..വിശ്വാസത്തിൻ്റെ പേരിൽ ആൾക്കാരെ പേടിപ്പിച്ചാണ് ഓരോ മുതലെടുപ്പ്കാരും വിശ്വാസികളെ പറ്റിക്കുന്നത്.
വളരെ "പ്രശ്നം" ആവേണ്ട ഒരു സബ്ജക്ട് നല്ല രീതിയിൽ കൈകാര്യം ചെയ്തു കൊണ്ട് പോയെങ്കിലും സംവിധകയരാ യ രഞ്ജിത്ത്,ശ്രീജിത്തിന് ചില സമയങ്ങളിൽ പിടിവിട്ടു പോകുന്നുണ്ട്..ഏറെക്കുറെ അവസാന അരമണിക്കൂർ വെറും വധം മാത്രമായി പോകുകയാണ് എങ്കിലും ക്ലൈമാക്സിൽ ഉള്ള ട്വിസ്റ്റ് നന്നായി.
മക്കൾക്ക് വേണ്ടി ജീവിക്കുന്ന അപ്പൻ്റെ അവസാനത്തെ ആഗ്രഹം തൻ മരിച്ചാൽ ശവശരീരം മെഡിക്കൽ കോളേജിന് കൊടുക്കണം എന്നതായിരുന്നു.പക്ഷേ അതൊന്നും അനുസരിക്കാതെ പള്ളിയിൽ അടക്കുന്ന മക്കൾക്ക് ചെയ്തത് തെറ്റായി പോയി എന്ന് തോന്നിയപ്പോൾ ആരുമറിയാതെ ശവം മാന്തിയെടുക്കുന്നു എങ്കിലും ചില പ്രശ്നങ്ങൾ കൊണ്ട് കൈവിട്ടു പോകുന്നു.
മൃതദേഹത്തിന് വേണ്ടിയുള്ള അന്വേഷങ്ങൾക്കിടയിൽ ചില സംഭവങ്ങൾ നടക്കുന്നത് കൊണ്ട് അവരുടെ പ്ലാനുകൾ ഒക്കെ തകിടം മറിയുകയും പിന്നീട് രൂപപ്പെട്ട പ്ലാനിലൂടെ സഞ്ചരിക്കുനയുമാണ് കഥ.
സിനിമ എന്ന നിലയിൽ ചില കാര്യങ്ങൾ ലോജിക്കില്ലാതെ കണ്ട് പോയാൽ ആസ്വദിക്കുവാൻ പറ്റും എങ്കിലും ഒറ്റ ഇരുപ്പിന് കണ്ട് തീർക്കുവാൻ ബുദ്ധിമുട്ട് ആയിരിക്കും.
പ്ര.മോ.ദി.സം

No comments:
Post a Comment