കേരള തമിഴ്നാട് അതിർത്തിയിലാണ് കഥ നടക്കുന്നത് എങ്കിൽ രണ്ടു ഭാഷകളിലും സംസ്കാരങ്ങളും മാത്രമല്ല രണ്ടു ഇൻഡസ്ട്രിയിലെ നടന്മാരെ കൂടി ഉൾപ്പെടുത്തി രണ്ടു സംസ്ഥാങ്ങളിലും റിലീസ് ചെയ്ത് പണം ഉണ്ടാക്കാം..
ഇപ്പൊൾ നിർമാതാക്കൾ പണം മുടക്കുന്നത് പോലും പാൻ ഇന്ത്യൻ ചിത്രങ്ങൾ ഉണ്ടാക്കുവാൻ ആണ്..മലയാളത്തിൽ ആകുമ്പോൾ കൂടുതൽ പ്രതീക്ഷിക്കാൻ പറ്റും.ചിലവ് കുറയും , കൃത്യനിഷ്ടയോടെ പണിയെടുക്കുന്നവർ കൂടുതൽ ഈ ഇൻഡസ്ട്രിയിൽ ആയതുകൊണ്ട് പറഞ്ഞ സമയത്ത് പറഞ്ഞ ബഡ്ജറ്റിൽ പടം തീർക്കാൻ പറ്റുന്ന ഇൻഡസ്‌റിയാണ്..ചില പുഴുകുത്തുകൾ ഉണ്ടെങ്കിലും ഭൂരിഭാഗവും ആത്മാർഥത ഉളളവർ തന്നെയാണ്.
ഷെയ്ൻ നിഗം ചില സമയത്ത് നമ്മളെ ഞെട്ടിക്കും അത് വല്ലപ്പോഴും മാത്രം.അങ്ങിനെ ഒരു സിനിമയാണ് ബൾട്ടി ..കഥയും തിരക്കഥയും പാശ്ചത്തലവും ഒക്കെ നമ്മൾ പലതവണ കണ്ട് സഹിച്ചത് ആണെങ്കില് കൂടി ഈ ചിത്രത്തിൻ്റെ മെയികിങ് അത് അത്യുഗ്രൻ ആണ്.. ഓരോ സീനിലും നമ്മളെ പിടിച്ചിരുത്തുവാൻ പുതുമുഖ സംവിധായകനായ ഉണ്ണി ശിവലിംഗത്തിനു കഴിയുന്നുണ്ട്.
അദേഹത്തിന് മനസ്സിലുള്ളത് ചിത്രീകരിക്കുവാൻ അണിയറക്കാരും നിർമാതാവും കട്ടക്ക് ഒപ്പം നിന്ന് കൊടുത്തിട്ടുണ്ട്..കബടി താരങ്ങൾ ആയതു കൊണ്ട് തന്നെ സംഘടങ്ങളിൽ അതിൻ്റെ മെയ്‌വഴക്കം കൊണ്ടുവരുവാൻ അഭിനേതാക്കൾക്ക് കഴിയുന്നുണ്ട്..അതാണ് നമ്മെ ത്രിൽ അടിപ്പിക്കുന്നതും.. സായി അഭയങ്കറിൻ്റെ മ്യൂസിക്കും സിനിമക്ക് വേറെ ലെവൽ നൽകുന്നു.
പ്ര.മോ.ദി.സം
No comments:
Post a Comment