നെപ്പോ കിഡ്സ് വാഴുന്ന ചലചിത്രമേഖലയാണ് നമ്മുടേത്..വെറും പാരൻ്റ്‌സിൻ്റെ പേരിൽ അല്ലാതെ വലിയ വിജയങ്ങൾ നേടിയവർ ഒത്തിരിയുണ്ട്..സാധാരണക്കാരെ പോലെ എത്തിപ്പിടിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കാതെ പെട്ടെന്ന് കൊമ്പത്ത് എത്തുകയും ചിലർ അവിടെത്തന്നെ നിലയുറപ്പിക്കുമ്പോൾ ചിലർ വീണും പോകുന്നുണ്ട്.
ഷാരുഖ് പുത്രൻ ആര്യൻഖാൻ പുറത്ത് അറിയപ്പെട്ടത് മയക്കുമരുന്ന് ലോബിയിൽ പെട്ടു അധികാരികൾ പൊക്കിയപ്പോൾ ആയിരുന്നു.അതിൻ്റെ പിന്നിലെ കളികൾ എന്തായാലും പുറത്തിറങ്ങി അദ്ദേഹം ഇപ്പൊൾ ഒരു വെബ് സീരീസ് കൊണ്ട് അറിയപ്പെടുന്നു.
നെറ്റ്ഫ്ലക്സിൽ ഏഴ് ഭാഗങ്ങളിൽ അവതരിപ്പിച്ച സീരിസ് പറയുന്നത് ബോളിവുഡിലെ അറിയാക്കഥകൾ തന്നെയാണ്.ബോളിവുഡ് അധോലോക ബന്ധങ്ങളും ലഹരി മാഫിയ ബന്ധങ്ങളും കോർത്തിണക്കി പറയുന്ന സീരിസിൽ അവിഹിതങ്ങൾ കൂടി പറയുമ്പോൾ നമുക്ക് ആ ഇൻഡസ്റ്ററിയെ കുറിച്ച് ഉണ്ടായിരുന്ന പല സംശയങ്ങൾക്കും ഉത്തരം കിട്ടുന്നുണ്ട്..
തന്നെ അഴിക്കുള്ളിൽ ആക്കിയ ഉദ്യോഗസ്ഥനെ വരെ ട്രോളിക്കൊണ്ടാണ് ആര്യൻ്റെ വെബ് ആരംഭിക്കുന്നത് തന്നെ..എന്തായാലും ഹിന്ദി സിനിമയിലെ പ്രഗൽഭന്മാരെ ഒക്കെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഈ സീരിസിൽ കൊണ്ടുവരാൻ പറ്റിയത് നേപ്പോ കിഡ് ആയതു കൊണ്ട് മാത്രമാണ്.
പ്ര.മോ.ദി.സം
No comments:
Post a Comment