അമിത പ്രതീക്ഷകൾ ആണ് ചില സിനിമകൾ നമുക്ക് ഇഷ്ടപ്പെടാതെ പോകുവാൻ ഉള്ള മുഖ്യകാരണങ്ങളിൽ ഒന്ന്..സിനിമ ഇറങ്ങുന്നതിനു മുൻപേ ഉള്ള ചില തള്ളി മറീ ക്കലുകൾ കണ്ടും കേട്ടും അമിത പ്രതീക്ഷയുമായി പോയാൽ ചെറിയ ഒരു നെഗറ്റീവ് പോലും നമ്മുടെ ആസ്വാദനത്തെ ബാധിക്കും.
അതുകൊണ്ട് തന്നെ ഒന്നും പ്രതീക്ഷിക്കാതെ കാണാൻ പോയ പല സിനിമകളും എനിക്ക് ഇഷ്ടപെട്ടിട്ടുണ്ട്..അതുപോലെ കണ്ട ചിത്രമാണ് മേനെ പ്യർ കിയ..
ഇതിൽ ആരാണ് അഭിനയിച്ചത് എന്നോ ആരാണ് അണിയറയിൽ എന്നൊക്കെ സിനിമ കാണുമ്പോൾ മാത്രമാണ് മനസ്സിലാക്കിയത്.പാട്ടുകൾ മാത്രം മുൻപേ കേട്ടിരുന്നു...കേൾക്കാൻ ഒരു സുഖമുണ്ടായിരുന്നു.
തുടക്കം തന്നെ ഗ്യാങ്സ്റ്റർ അടിയിൽ തുടങ്ങുന്ന ചിത്രം ആ വഴിക്ക് പോകുമെന്ന് കരുതിയെങ്കിലും പിന്നീട് ഒരു പ്രേമകഥയിൽ കൂടി പോയി പിന്നെയും ഗ്യാംങ്ങുമായി കണക്ട് ആവുകയാണ്.
സിനിമ മുഷീവ് അനുഭവപ്പെടാതെ കണ്ടുതീർക്കാൻ സംവിധായകനും തിരക്കഥാകൃത്തുമായ ഫസല് ഫസാലുദ്ധീൻ നല്ലതുപോലെ ശ്രദ്ധിച്ചിട്ടുണ്ട്.
പ്ര.മോ.ദി.സം
No comments:
Post a Comment