ഈ സിനിമയെ കുറിച്ച് ഒട്ടിട്ടി വരുന്നത് വരെ ഒന്നും കേട്ടിട്ടില്ല..ധ്യാനിൻ്റെ ഫോട്ടോ ഒക്കെ വെച്ച് പരസ്യം കണ്ടപ്പോൾ ഈ ചെക്കന് എന്തുമാത്രം സിനിമയും സമയവും ആണ് വേറെ "പണിയൊന്നും" ഇല്ലെയെന്നു തോന്നി പോയതാണ്..കൂടെ കുറെ പഴയതും പുതിയതുമായ മുഖങ്ങൾ,പുതിയ അണിയറക്കാർ ഒക്കെയായത് കൊണ്ട് തലവെച്ച് കൊടുത്തു.
ഒരു റീൽ അടിച്ചു പരത്തി ഒരു സിനിമയാക്കിയാൽ എങ്ങനെയുണ്ടാകും അതാണിത്..കോമഡിയാണോ ,കുടുംബകഥയാണോ അങ്ങിനെ ഒരു ജേർണറിലും പെടുത്താൻ കഴിയാത്ത വധം.
പിന്നെ ധ്യാൻ ഒറ്റിട്ടിക്കു കാഴ്ചക്കാരെ ഉണ്ടാക്കാൻ വേണ്ടി മാത്രം ഉള്ളതാണ്..ഒന്നോ രണ്ടോ സീനിൽ അവസാനം ഉണ്ട്... അത് പോലും മുതലെടുക്കാൻ അണിയറക്കാർ ശ്രമിച്ചിട്ടില്ല..
നടക്കാത്ത കാര്യമാണ് പറയുന്നത് എങ്കിലും വ്യതസ്തമായ നല്ലൊരു ത്രെഡ് ആയിട്ട് കൂടി നല്ലനിലയിൽ കൊണ്ടുപോകാൻ സംവിധായകന് കഴിഞ്ഞിട്ടില്ല.
പ്ര.മോ ദി.സം

No comments:
Post a Comment