ഒരു നാടിൻ്റെ അടയാളമായ സ്വാദിഷ്ടമായ ഇഡ്ഡലി കട നടത്തുന്ന ആളുടെ മകന് നാടും കഴിഞ്ഞുള്ള സ്വപ്നങ്ങൾ ആയതു കൊണ്ട് തന്നെ ആ ഗ്രാമത്തിൽ വളർന്നാൽ ഭാവി ഇല്ലെന്ന് തിരിച്ചറിഞ്ഞു മദ്രാസിലേക്ക് വണ്ടി കയറുന്നു.
അവിടെയും അവൻ്റെ സ്വപ്നങ്ങൾക്ക് "അളവ്" കൂടിയപ്പോൾ വിദേശത്തേക്ക് പറക്കുന്നു.വിദേശത്ത് ജോലി ചെയ്യുന്ന കമ്പനിയിൽ വിശ്വസ്ഥനായതോടെ മുതലാളിയുടെ കുടുംബത്തിൽ അംഗം ആക്കുവാൻ ആ കുടുംബം തന്നെ തയ്യാറെടുപ്പുകൾ നടത്തുന്നു.
പെട്ടെന്നുള്ള അപ്പൻ്റെ മരണം അയാളെ നാട്ടിൽ എത്തിക്കുന്നതും ഇഡ്ഡലികട അപ്പനും നാട്ടുകാർക്കും എത്രത്തോളം പ്രാധാന്യം ആയിരുന്നു എന്ന് മനസ്സിലക്കുന്നിടത്ത് അയാളുടെ മനസ്സ് മാറുകയാണ്.
അതുകൊണ്ട് ഉണ്ടാകുന്ന ഭവിഷത്തുകൾ അയാളുടെ പിറകെ കൂടുന്നതും മറ്റുമാണ് ധനുഷ് വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത്.
സത്യരാജ്,പാർത്ഥിപൻ,അരുൺ വിജയ്,സമുദ്രക്കനി അടക്കം കുറെ മാസ്സ് താരങ്ങൾ ഉണ്ടെങ്കിലും ഒരു സാധാരണ കുഞ്ഞു ചിത്രമായി മുന്നോട്ടു കൊണ്ട് പോകുവാൻ ആണ് ധനുഷ് ശ്രമിച്ചത്...മുൻ ധനുഷ് ചിത്രങ്ങൾ പോലെ തന്നെ പാസം വാരി വിതറിയുള്ള ചിത്രത്തിൽ മുൻപത്തെ പോകെ ഇമോഷൻ സീനുകൾ അത്രക്ക് വർക്കൗട്ട് ആയിട്ടില്ല.
പാട്ടുകൾക്ക് ധനുഷ് സിനിമയിൽ നല്ല പ്രാധാന്യം ഉണ്ടെങ്കിലും ഈ ചിത്രത്തിൽ അതും അത്രക്ക് മികച്ചത് ആയി തോന്നിയില്ല.
പ്ര.മോ.ദി.സം
No comments:
Post a Comment