Friday, October 10, 2025

പർദ്ദ

 



നമ്മുടെ സമൂഹത്തിൽ പലവിധ അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നു.അതൊക്കെ അടിച്ചേൽപ്പിക്കുന്നത് കൂടുതലും സ്‌തീകൾക്കു മേലെയാണ്.അത്തരം അടിച്ചമർത്തലുകൾക്ക് പലവിധ ന്യായീകരണം മുഖമൂടികൾ അണിയുന്നുണ്ട് എങ്കിലും അതിൽ നിന്നും ഇപ്പൊൾ സ്ത്രീകൾ പുറത്ത് കടന്നു തുടങ്ങി.ഈ സിനിമ കൊണ്ട് കുറെ അന്ധ വിശ്വാസികളുടെ കണ്ണ് തുറപ്പിക്കാൻ പറ്റിയിട്ടുണ്ടെങ്കിൽ അതായിരിക്കും ഈ സിനിമയുടെ വിജയം..ഇതിൻ്റെ പശ്ചാത്തലം വേറെ ആണെങ്കിലും "ഒളിയമ്പുകൾ " ചെന്നു തറക്കുന്നത് ലക്ഷ്യ സ്ഥാനത്ത് തന്നെയാണ്.


ഒരു ഗ്രാമത്തിൽ പ്രായപൂർത്തിയായ സ്തീകൾ പർദ്ദ അണിയണം എന്നും അവളുടെ മുഖം മാതാപിതാക്കളും കൂടപിറപ്പുകളും ഭർത്താവും അല്ലാതെ മറ്റാരും കാണരുത് എന്നുള്ള വിശ്വാസം ലംഘിച്ചാൽ അവിടുത്തെ കിണറിൽ ചാടി ആത്മാഹുതി ചെയ്യണം എന്നതാണ് നാട്ടുനടപ്പ്. നമ്മുടെ ചില സമുദായങ്ങളിലെ കാടൻ നീതികൾക്ക് നേരെ പിടിക്കുന്ന കണ്ണാടി തന്നെയാണ് ഈ ചിത്രം


ഒരിക്കൽ സുബ്ബു എന്ന അവിടെയുള്ള യുവതിയുടെ മുഖം മാഗസിനിൽ വന്നപ്പോൾ അവളറിയാതെ എങ്ങിനെ മുഖം മറക്കാത്ത ഫോട്ടോ വന്നു എന്നതിനെ ചൊല്ലി  ഉണ്ടായ ഗ്രാമത്തിലെ കോലാഹലം തീർക്കാൻ  അവള് ആത്മാഹുതി ചെയ്യാൻ തയ്യാറായി എങ്കിലും അതിനു " ദേവി " യുടെ ഭാഗത്ത് നിന്ന് തടസ്സം ഉണ്ടാകുന്നു. അവള് രക്ഷപെടുന്നു.


നിരപരാധിത്വം തെളിയിക്കാൻ അവസരം കൊടുക്കുന്ന നാട്ടുകാർ അതിനു പിന്നിലെ യാഥാർത്ഥ്യം എത്രയൂ പെട്ടെന്ന് 

 തെളിയിക്കാൻ അവളോട് ആവശ്യപ്പെടുന്നു.


 ഫോട്ടോഗ്രാഫറെ തേടി യാത്ര തിരിക്കുമ്പോൾ ഉണ്ടാകുന്ന സംഭവവികാസങ്ങൾ ആണ് പ്രവീൺ  കണ്ഡ്രെഗുലേ സംവിധാനം ചെയ്ത സാമൂഹിക പ്രസക്തി ഉള്ള ചിത്രം പറയുന്നത്.


പുരുഷൻ്റെ മേധവിത്വത്തിൽ അടിച്ചമർത്തപ്പെട്ട മറ്റു സ്തീകളുടെ കഥകൾ കൂടി ഉപ കഥയായി ഇതിനോട് ചേർത്ത് പറയുമ്പോൾ എന്തൊക്കെ അനീതികളാണ് ഇവിടെ നടക്കുന്നത് എന്നൊരു ബോധം പ്രേക്ഷകരിൽ ഉണ്ടാക്കുവാൻ കഴിയുന്നുണ്ട്.


അനുപമ പരമേശ്വരൻ,ദർശന രാജേന്ദ്രൻ,സംഗീത എന്നിവർ മുഖ്യവേഷത്തിൽ എത്തിയ ചിത്രത്തിൻ്റെ സംഗീതം ഗോപി സുന്ദർ ആണ്.


പ്ര.മോ.ദി.സം


No comments:

Post a Comment