മലയാള സിനിമകളിൽ മുൻകാലങ്ങളിൽ ചില ബ്രാൻഡുകൾ ഉണ്ടായിരുന്നു..നടീനടന്മാരെക്കാൾ കയ്യടി കിട്ടിയിരുന്ന സംവിധായകർ ഉണ്ടായിരുന്ന നമ്മുടെ ഇൻഡസ്ട്രിയിൽ അവരുടെ പേര് കണ്ടാൽ ജനങ്ങൾക്ക് സിനിമയെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നു..
അങ്ങിനെ ചിലർ പിന്നീട് ഉണ്ടായി എങ്കിലും പലരും മുൻകാലങ്ങളിലെ ഐ വി ശശി,ജോഷി,പത്മരാജൻ്റെ റേഞ്ച് കിട്ടിയില്ല.എങ്കിലും ജീത്തു ജോസഫ് എന്ന സംവിധായകൻ അതെ വിശ്വാസവും മറ്റും പ്രേക്ഷകർക്ക് നൽകിയിരുന്നു.
പക്ഷേ മിറാഷ് എന്ന ഈ ചിത്രം അദ്ദേഹത്തെ കുറിച്ച് ഉണ്ടായിരുന്ന സങ്കല്പങ്ങളെ മാറ്റി ചിന്തിപ്പിക്കുന്നു.ഒരു സംവിധായകൻ ആണെങ്കിൽ സിനിമയുടെ എല്ലാ കാര്യങ്ങളും കൃത്യമായി വിലയിരുത്തി കൊണ്ടാണ് പണിപ്പുരയിലേക്ക് കയറുക.പക്ഷേ ഇവിടെ എവിടെയൊക്കെയോ അദ്ദേഹത്തിന് പിഴച്ചു പോകുന്നുണ്ട്.
ചിത്രം നല്ല രീതിയിൽ പോകുന്നു എങ്കിലും ട്വിസ്റ്റുകൾ കൊണ്ട് മാമാങ്കം തീർക്കുന്നത് കൊണ്ട് പ്രേക്ഷകന് തന്നെ പല വിധത്തിൽ ഉള്ള കൺഫ്യൂഷൻ ഉണ്ടാക്കുന്നു.പലതും പ്രേഡിക്റ്റ് ആയതു കൊണ്ട് തന്നെ പ്രേക്ഷകൻ്റെ ക്ഷമ ചില സമയത്ത് നശിച്ചു പോകുന്നുണ്ട്..
ആസിഫലിയെ സമ്മതിക്കണം..ഇത്രയും ഉന്നതിയിൽ ഉള്ള അവസ്ഥയിൽ ഇത്തരം റോളുകൾ എടുത്തതിനു അദ്ദേഹത്തെ അഭിനന്ദിക്കണം.ഇമേജ് നോക്കാതെ കഥാപാത്രങ്ങൾ ചെയ്യുന്ന ഇത്തരം അഭിനേതാക്കൾ ആണ് നമുക്ക് ആവശ്യം.അപർണ പോലെയുള്ള നടികൾക്ക് പകരം കുറച്ചുകൂടി ഈ കഥാപാത്രത്തിന് സ്യൂട്ട് പരിഗണിച്ചാൽ ഒരു പരിധിവരെ ചിത്രത്തെ താങ്ങി നിർത്താൻ പറ്റുമായിരുന്നു.
പ്ര.മോ.ദി.സം
No comments:
Post a Comment