നമ്മുടെ യുവതലമുറ തെറ്റായ രീതിയിൽ ഉള്ള ജീവിതമാണ് നയിക്കുന്നത് എന്ന് പല സിനിമകളും കണ്ടാൽ നമുക്ക് തോന്നും..സത്യത്തിൽ പാത്ര സൃഷ്ട്ടിക്ക് വേണ്ടി അറിഞ്ഞോ അറിയാതെയോ എഴുതുന്നത്, ചിലർ മാത്രം ചെയ്യുന്ന അത്തരം പ്രവർത്തികൊണ്ട് ഒരു തലമുറയെ മുഴുവൻ "കരിതേച്ചു" കാണിക്കുന്നതാണ് അവസാനം ഉണ്ടാകുന്നത്.
എല്ലാകാലത്തും ഇത്തരം വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്..കാലങ്ങൾ മാറി മാറി വരുമ്പോൾ നമ്മുടെ ഒരു കാലത്ത് യുവതലമുറ ആയിരുന്നു എന്നോർക്കുന്നത് നല്ലതാണ്.എല്ലാ കാലത്തും നെല്ല് ,പതിര് ഒക്കെ ഉണ്ടാകും എന്നുവെച്ച് മുഴുവൻ പതിരാണ് എന്ന് അടിച്ചാക്ഷേപിക്കുവാൻ പാടില്ല.
ഈ സിനിമ അങ്ങിനെ ചെയ്യുന്നു എന്നല്ല ചില സംഭാഷണങ്ങൾ അങ്ങനത്തെ പ്രതീതി ജനിപ്പിക്കുന്നു.മയക്കുമരുന്നും അത് കൊണ്ടുണ്ടാകുന്ന കുടുംബർത്തിലെ നഷ്ടങ്ങളും അതിൻ്റെ പ്രതികാരവും മറ്റും തന്നെയാണ് സിനിമ പറയുന്നത്.
നല്ല രീതിയിൽ കഴിഞ്ഞിരുന്ന ഗ്രാമത്തിൽ രണ്ടു കൊലപാതകങ്ങൾ ഉണ്ടായപ്പോൾ പോലീസിൻ്റെ അന്വേഷണവും കണ്ടെത്തലും ഒക്കെയാണ് സിനിമ എങ്കിലും ഒരു മിനിറ്റ് പോലും നമ്മളെ ത്രിൽ അടിപ്പിക്കുവാനോ എന്തെങ്കിലും സസ്പെൻസ് ഒളിപ്പിച്ചു വച്ചു നമ്മളെ മുൾമുനയിൽ നിർത്തുവാനോ തിരക്കഥയും സംവിധാനവും ചെയ്ത ആൾക്ക് പറ്റിയിട്ടില്ല.
പ്ര.മോ.ദി.സം

No comments:
Post a Comment