Wednesday, October 1, 2025

സറണ്ടർ

 



അധികം അറിയുന്ന താരങ്ങൾ ഇല്ല ,വലിയ ബാനർ നിർമിച്ചത് അല്ല..നമ്മുടെ ലാൽ,സുജിത് ശങ്കർ എന്നീ മലയാളികൾ ,പിന്നെ ഒന്ന് രണ്ട് ഹാസ്യതാരങ്ങൾ  ഒഴിച്ച് ഒട്ടുമിക്ക അരങ്ങിലെയും അണിയറയിലെയും ആൾക്കാരും ഏറെക്കുറെ  പുതുമുഖങ്ങൾ..എന്നിട്ടും ഈ സിനിമ നിങ്ങളെ പിടിച്ചിരുത്തുന്ന രീതിയിൽ അവതരിപ്പിച്ചതാണ് പുതുമുഖ സംവിധായകൻ്റെ കഴിവ്.


ഗൗതം ഗണപതി എന്ന സംവിധായകൻ ഒക്കെ സിനിമ ചെയ്യുന്നതിന് മുൻപ് കുറെ ഹോംവർക്ക് ചെയ്തിട്ടുണ്ട്..അല്ലെങ്കിൽ ഇത്തരം ഒരു ത്രില്ലർ ഒരുക്കുവാൻ അദ്ദേഹത്തിന് കഴിയില്ല..


ഒരു ഇലക്ഷൻ കാലത്ത് തൻ്റെ റിവോൾവർ പ്രശസ്ത തമിഴ് നടൻ മൻസൂർ അലിഖാൻ പോലീസ് സ്റ്റേഷനിൽ സറണ്ടർ ചെയ്യുന്നു.അവിടെ ഉള്ള റൈറ്ററുടെ പിഴവ് കൊണ്ട് അത് നഷ്ടപ്പെടുന്നു..


വിരമിക്കാൻ അധികം ദിവസം ഇല്ലാത്ത അയാൾക്ക്  ചെറിയ ഇളവുകൾ നൽകി സേനയിലെ മേലുദ്യോഗസ്ഥൻ അയാൾക്ക്  പിന്നിൽ  നില്ക്കുന്നു.മുകളിലെ ഉദ്യോഗസ്ഥൻ അയാൾക്ക് സ്റ്റേഷന് പുറത്തരിയ്യാതെ  ഇലക്ഷൻ കഴിയുന്നതുവരെ സമയം കൊടുക്കുന്നു.അതിനുള്ളിൽ കിട്ടിയില്ല എങ്കിൽ റിപ്പോർട്ട് ചെയ്യുമെന്ന് ഓർമ്മിപ്പിക്കുന്നു.


സ്റ്റേഷനും പരിസരവും അരിച്ചു നോക്കിയിട്ടും റിവോൾവർ കണ്ടെത്താൻ കഴിയാത്തത് കൊണ്ട് ഇൻസ്‌പെക്ടരുമായി ചേർന്ന് പുറത്ത് അന്വേഷണം നടത്തുന്നു..


പോലീസ് രീതിയിലുള്ള പിന്നീടുള്ള അന്വേഷണമാണ് നമ്മളെ പിടിച്ചിരുത്തുന്നത്..പുതുമുഖങ്ങൾ ആണെങ്കിൽ പോലും ഓരോരോ ആൾക്കാരും നല്ലപോലെ അധ്വാനിച്ച് റോളുകൾക്ക് മിഴിവേകുന്നു.


രണ്ടു രണ്ടര മണിക്കൂർ ചില വാക്കുവാൻ ഉണ്ടെങ്കിൽ നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല.


പ്ര.മോ.ദി.സം

No comments:

Post a Comment