കുടുംബത്തിൽ പണം ഉള്ളത് കൊണ്ട് പലതരം സംരംഭങ്ങൾ തുടങ്ങി എങ്കിലും ഒന്നിലും പച്ചപിടിക്കാത്ത പരം തൻ്റെ ചങ്ങാതിയുമായി ചേർന്ന് ഉണ്ടാക്കുന്ന പുതിയ സ്റ്റാർട്ടപ്പ് പരീക്ഷിക്കുവാൻ തീരുമാനിക്കുന്നു.
തൻ്റെ ജീവിതത്തിൽ എല്ലാം കൊണ്ടും മാച്ച് ആയി വരുന്ന ആളെ കണ്ടുപിടിക്കുന്ന ആപ്പ് അയാള് തന്നെ പരീക്ഷിച്ചപ്പോൾ
അങ്ങ് കേരളത്തിൽ ഉള്ള സുന്ദരി എന്ന യുവതിയിലേക്ക്
എത്തുന്നു. അവളെ തേടി കേരളത്തിൽ എത്തുന്ന പരം അവള് നടത്തുന്ന ഹോം സ്റ്റേ യില് താമസിച്ചു പരീക്ഷിക്കുന്നതാണ് സിനിമ
പണ്ടത്തെ ഷാരുഖ് ചിത്രങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു..സിനിമയിൽ ഒക്കെ ആരുടെയെങ്കിലും പെണ്ണിനെ അടിച്ചു മാറ്റൽ ആയിരുന്നു മെയിൻ പരിപാടികൾ..അത് DDLJ വരെ
എങ്കിലും തുടർന്നിട്ടുണ്ട്.അതെ പാറ്റേണിൽ കുറെയേറെ ചിത്രങ്ങൾ പല ഭാഷയിൽ വന്നിട്ടുണ്ട് എങ്കിലും അതെ രീതിയിൽ തന്നെയാണ് ഈ ചിത്രവും മുന്നോട്ടു പോകുന്നത് എന്ന് തോന്നാം.
എങ്കിലും കഥ പറയുന്ന രീതിയിൽ മാറ്റം വരുത്തിയത് കൊണ്ടും നയനമനോഹരമായ നമ്മുടെ കേരളത്തിൻ്റെ സൗന്ദര്യം ഒന്നുകൂടി മിനുക്കി കാണിച്ചത് കൊണ്ടും രഞ്ജി പണിക്കർ അടക്കം കുറെ മലയാള താരങ്ങളും സംഭാഷണങ്ങളും ഉള്ളത് കൊണ്ടും നമുക്ക് ഇഷ്ടപ്പെടും.
സിദ്ധാർത്ഥ് കപൂർ , ജാൻവി കപൂർ മുഖ്യവേഷത്തിൽ എത്തുന്ന തുഷാർ ജെലോട്ട സിനിമാ ഒരു ചോക്ലേറ്റ് നായകനായി സിദ്ധാർത്ഥിൻ്റെ തിരഞ്ഞെടുപ്പ് നന്നായില്ല എന്ന് പറയാമെങ്കിലും പ്രകടനം മെച്ചം ആയതുകൊണ്ട് രൂപം കൊണ്ടു ജാൻവിക്ക് പറ്റിയ ജോഡിയായി തോന്നുന്നില്ല.
സംഗീതം സിനിമയുമായി വളരെയധികം യോജിച്ചു പോകുന്നുണ്ട് ഈ ഫീൽ ഗുഡ് സിനിമയിൽ..കേൾക്കാൻ ഇമ്പമുള്ള പാട്ടുകൾ ആകർഷകമാണ്.
പ്ര.മോ.ദി.സം
No comments:
Post a Comment