പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സിനിമയുമായി ബന്ധപ്പെട്ട ഒരു സിനിമയാണ് അശ്വിൻ ജോസിനെ പ്രധാന കഥാപാത്രമാക്കി റിനോയ് കല്ലൂർ സംവിധാനം ചെയ്ത ചിത്രം പറയുന്നത്.
അശ്വിൻ ആണ് പ്രധാന കഥാപാത്രം എങ്കിലും സിനിമക്കുള്ളിലെ സിനിമയിൽ പലതരം ഷോർട്ട് മൂവികളും സിനിമയും ഒക്കെ കാണിക്കുന്നത് കൊണ്ട് തന്നെ മൂന്നാല് കഥകളായി നമുക്ക് ഇതിനെ കാണേണ്ടി വരുന്നുണ്ട്.
സിനിമ മോഹവുമായി നടക്കുന്ന യുവാവ് ലൗ ആൻഡ് റിവേഞ്ച് എന്ന തീം ഉള്ള ഷോർട്ഫിലിമിൻ്റെ മത്സരത്തിൽ പങ്കെടുക്കുന്നത് കൊണ്ട് അയാളിലെ സംവിധായകനെ കണ്ടെ ത്തുകയും തൻ്റെ ആദ്യ സിനിമ നിർമാതാവ് അയാൾക്ക് നൽകുകയും ചെയ്യുന്നു..അതിൻ്റെയും തീം ലൗ ആൻഡ് റിവൻഞ്ജ് തന്നെ ആയിരിക്കണം എന്ന് അയാള് നിർബന്ധം പിടിക്കുന്നു.
ആദ്യം ഈ തീം ഉള്ള മൂന്ന് ഷോർട്ട് ഫിലിം കണ്ട നമ്മൾ പിന്നീട് നമ്മൾ കാണുന്നത് ആ സിനിമയാണ്..അതുകൊണ്ട് തന്നെ സിനിമക്ക് രസവും പുതുമയും ഉണ്ട്..
സിനിമയുടെ കഥ നല്ലരീതിയിൽ നമ്മളെ ആകർഷിക്കുന്നുണ്ടൂ എങ്കിലും സിനിമയുടെ ഉള്ളിലെ സിനിമയിലെ "അവസാനം" ഉള്ള ക്ലൈമാക്സ് ആണ് കസറിയത്...അത് കൊണ്ടും തീർന്നില്ല ഒറിജിനൽ സിനിമയുടെ അവസാനവും സംവിധായകൻ മറ്റൊരു ട്വിസ്റ്റ് കൊണ്ട് വരുന്നുണ്ട്.
പ്ര.മോ.ദി.സം
No comments:
Post a Comment