ദുരൂഹത നിറഞ്ഞ ഉൾക്കാട് എന്നർത്ഥം വരുന്ന കാന്താര പറയുന്നത് കാടും അതിലെ ജീവിതങ്ങളും അതിനു അപ്പുറത്തെ നാടും നാട്ടിലെ രാജാവും അവരുടെ കഥകൾ ഒക്കെയാണ്..കാടിൻ്റെ സമൃദ്ധി തേടി നാട്ടിൽ നിന്നും നാടിൻ്റെ ജിവിതം കണ്ട് കാട്ടിലുള്ളവരും സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് ഋഷഭ് തിരക്കഥ ഒരുക്കിയ ,സംവിധാനം ചെയ്ത നായകനായി അഭിനയിച്ച ചിത്രം പറയുന്നത്
കാന്താര എന്ന ചിത്രം മൂന്നു വർഷം മുമ്പ് ഇന്ത്യയിൽ ഒട്ടാകെ ഓളം ഉണ്ടാക്കിയ ചലചിത്രമായിരുന്നു.കന്നഡയിൽ തുടങ്ങിയ ചിത്രം ശ്രദ്ധ നേടിയപ്പോൾ എല്ലാ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തി സൂപ്പർ ഡ്യൂപ്പർ ഹിറ്റായി. ഋഷബ് ഷെട്ടി എന്ന കലാകാരന് ദേശീയ അവാർഡ് വരെ ചിത്രം നൽകി.ഭാരതത്തിലും പുറത്തും ചിത്രം ചർച്ച ചെയ്യപ്പെട്ടു.ഇതുവരെ സിനിമയിൽ കാണാത്ത ആഖ്യാനം എല്ലാവരും ഏറ്റെടുത്തു.
സംവിധായകനായും നായകനായും ഇതെപോല മാസ്സ് കാണിക്കുന്ന ചുരുക്കം പേര് മാത്രമേ ഇപ്പൊൾ ഇന്ത്യൻ സിനിമയിൽ ഉള്ളൂ എന്നത് അടിവരയിടുന്നു അദ്ദേഹം.ഒരു വിഭാഗത്തിലും ചിത്രം പിന്നോട്ട് പോയില്ല..കുറെയേറെ ദുരിതങ്ങൾ ഉണ്ടായിട്ടും അതൊക്കെ നേരിട്ട് സിനിമ പ്രവര്ത്തകര് ചിത്രം ഉപേക്ഷിക്കാതെ പൂർത്തീകരിച്ചത് തന്നെ ചില അനുഗ്രഹങ്ങൾ കൊണ്ടാണെന്ന് ഋഷ്ഭ് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്..
മൂനരകോടിക്ക് സിനിമ എടുത്തിരുന്ന ഞാൻ കാന്തരയുടെ ബഡ്ജറ്റ് കണ്ട് ഞെട്ടിവിറച്ചു എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്..അതെ ഋഷബ് കാന്താര ചാപ്റ്റർ ഒന്നിൽ എത്തുമ്പോൾ കുറച്ചു കൂടുതൽ മുടക്കിയിട്ടുണ്ട്..കാന്തരയെ അപേക്ഷിച്ച് ഇത് വളരെ റിച്ച് ആണ്.
ആ റിച്ച്‌നെസ് സിനിമയിൽ മുഴുവൻ കാണാം.അതുകൊണ്ട് തന്നെയാണ് ഇത് ദൃശ്യവിസ്മയം ആകുന്നതും..അദ്ദേഹം മൂന്നു വർഷത്തോളം ഹോംവർക്കും കഠിനാധ്വാനവും ചെയ്താണ് ഈ സിനിമ എടുത്തത് എന്ന് പറയുമ്പോൾ ആ റെഫ്രെൻസിൽ എന്തായാലും ബാഹുബലിയും ഉണ്ട്.
കാന്താര ഒരു സിമ്പിൾ സിനിമ ആയിരുന്നു എങ്കിൽ ഇതു അങ്ങിനെ അല്ല ഇത് പാൻ ഇന്ത്യൻ റിലീസ് ലക്ഷ്യമിട്ട് എന്നത് കൊണ്ട് തന്നെ എല്ലാത്തരം കാര്യങ്ങൾക്കും നല്ലരീതിയിൽ ചിലവാക്കി എടുത്തിട്ടുണ്ട്..അത് ദൃശ്യങ്ങളിലും സൗണ്ട് ഇഫക്ട്ടിലും ഒക്കെ കൃത്യമായി യോജിപ്പിച്ചിട്ടുണ്ട്..അത് തന്നെയാണ് ചിത്രം ഇത്ര കേറി കൊളുത്തിയതും..
തുടക്കത്തിലെ ചെറിയ അലസതക്ക് പരിഹാരം എന്നപോലെ പിന്നീട് ചിത്രത്തിൻ്റെ ഗ്രാഫ് കുത്തനെ ഉയർന്നു പോവുകയാണ്..അതോടെ നമ്മൾക്ക് സിനിമയോട് കൂടുതൽ ഇഴകിനിൽക്കേണ്ടി വരുന്നുണ്ട്..
വിശ്വാസം അത് പലർക്കും പല വിധത്തിലാണ്..അതൊന്നും ശ്രദ്ധിക്കാതെ നല്ലൊരു എൻ്റർടെയ്നർ ആയി പോയി കാണാൻ ശ്രമിച്ചാൽ ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വരുന്ന കുത്തിഥിരിപ്പു നെഗറ്റിവുകൾ അവഗണിക്കുവാൻ പറ്റും
പ്ര.മോ.ദി.സം