രണ്ടു മണിക്കൂർ പത്തുമിനിറ്റ് ഉള്ള ഈ സിനിമയുടെ അവസാനം "മനസ്സാക്ഷി "ഉള്ളവനെ പൊള്ളിക്കുന്ന ഒരു കാര്യം എഴുതി കാണിക്കുന്നുണ്ട്.ഈ സിനിമ നിങൾ കണ്ടു തുടങ്ങി അവസാനിക്കുന്നതിന് ഇടയിൽ ഇന്ത്യയില് മാത്രം പതിനെട്ട് സ്ത്രീകൾ റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ട്..
നമ്മുടെ രാജ്യത്ത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം അന്നന്ന് കൂടി വരിക അല്ലാതെ അതിനൊരു കുറവോ പരിഹാരമോ പ്രതിവിധിയോ ഉണ്ടാകുന്നില്ല. ബലാൽസംഘത്തിന് വധശിക്ഷ വേണമെന്ന തീരുമാനത്തിന് വലിയ എതിർപ്പ് പ്രമുഖ രാഷ്ട്രീയപാർട്ടികൾ തന്നെ ഉന്നയിച്ച നാടാണ് നമ്മുടേത്...വലിയ വായിൽ സ്ത്രീ സമത്വവും സ്വാതന്ത്ര്യവും പ്ര സംഗിക്കുന്ന പാർട്ടികൾ വരെ ഈ കാര്യത്തിൽ മുഖം തിരിച്ചു നിന്നു.
ബലാൽസംഗത്തിന് വധശിക്ഷ നടപ്പിലാക്കുവാൻ വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തുന്ന യുവതിയുടെ കഥയാണ് ഈ സിനിമ..തുടക്കം മുതൽ ഒടുക്കം വരെ ഉദ്വേഗം നിറച്ചു കൊണ്ടു നമ്മെ ഈ സിനിമ പിടിച്ചിരുത്തി കളയും..
ബേസാദ് കമ്പട്ട സംവിധാനം ചെയ്ത ഈ ഹിന്ദി ചിത്രത്തിൽ യാമിനി ഗൗതം, അതുൽ കുൽക്കർണി, ഡിംപിൽ കപാടിയ,നേഹ ദൂപിയ എന്നിവരാണ് മുഖ്യ വേഷത്തിൽ.
പ്ര .മോ .ദി. സം
No comments:
Post a Comment