Thursday, February 3, 2022

ബ്ലഡി പൊളിറ്റിക്കൽ മല്ലൂസ്....

 



എല്ലാവരെയും സന്തോഷിപ്പിച്ചു കൊണ്ട് ഒരിക്കലും നാട്ടിൽ ഒരു വികസനം സാധ്യമല്ല.  ഒരു നാട്ടിൽ വികസനം  കൊണ്ട് വരുബോൾ ചിലർക്ക്  എങ്കിലും  അത് വലിയ  കഷ്ട്ട നഷ്ടങ്ങൾ ഉണ്ടാക്കും വേദനകൾ ഉണ്ടാക്കും..അത് പരിഹരിച്ച അവസ്ഥ വരുമ്പോൾ വികസന പ്രവർത്തനങ്ങൾക്കു ഭൂരിപക്ഷം പേരും ഒന്നിച്ചു നിൽക്കും.അല്ലാതെ ധാർഷ്ട്യം ഭീഷണി എന്നിവയിലേക്ക് കാര്യങ്ങൽ പോകുമ്പോൾ ജനകീയ മുന്നേറ്റം ഉണ്ടാകും.. ഇങ്ങിനെ കേ -റയിൽ അടക്കം പലതിലും സർക്കാരിന് വീഴ്ച ഉണ്ടായിട്ടുണ്ട്..ചിലർ അതു   കൃത്യമായി ഉപയോഗിച്ച് രാഷ്ട്രീയപരമായ മുതലെടുപ് നടത്തും.നമ്മുടെ നാട്ടിലെ ഒന്നിനും കൊള്ളാത്ത  ഈർക്കിൽ പാർട്ടികൾ  പോലും....ഇതൊക്കെ പ്ര .മോ .ദി .സം   തന്നെ പലതവണ പറഞ്ഞതാണ് ..


കെ റയലിനെ കുറിച്ച് കൂടുതൽ ഒന്നും അറിയാത്ത രാഷ്ട്രീയ

" വികസനം "മാത്രമായി ഇതിനെ കാണുന്ന  സഖാക്കന്മാർ അതിനു പിന്നിൽ ഉറച്ചു നില്ക്കുവാനും ഒന്നും അറിയില്ല എങ്കിലും  എല്ലാം അറിയാം എന്ന് ഭാവിക്കുന്ന കൊങ്ങി സംഘി സുടു  പ്രതിപക്ഷ "കൂട്ടായ്മയും "അതിനെ എതിർത്തു നിൽക്കുവാനും മുഖ്യകാരണം വെറും രാഷ്ട്രീയം മാത്രമാണ്. അല്ലാതെ ജനങ്ങളുടെ ആശങ്ക മനസ്സിലാക്കിയത് കൊണ്ടൊന്നുമല്ല.ജനങ്ങളുടെ കാര്യത്തിൽ ഇവർക്ക് ആശങ്ക ഉണ്ടായിരുന്നു എങ്കിൽ മാറി മാറി ഭരിച്ച ഇരു മുന്നണികളും കേന്ദ്രം ഭരിക്കുന്ന "ഭാരതത്തെ മാത്രം സ്നേഹിക്കുന്ന" മുന്നണിയും  മുൻപേ ഇവിടെ വികസനം കൊണ്ട് വന്നു നമ്മുടെ കേരളത്തെ വേറെ ലെവലിൽ തന്നെ എത്തിച്ചേനെ.....അങ്ങിനെ ഉള്ള കാര്യത്തിൽ ഒന്നും ഇവിടെ ആർക്കും വലിയ താൽപര്യം ഇല്ല.നമ്മുടെ രാഷ്ട്രീയ പാർട്ടി ജയിക്കണം അവർ ഭരിക്കണം എന്ന് മാത്രം.



സിൽവർ ലൈൻ തൽകാലം കേന്ദ്രം അനുമതി കൊടുക്കുന്നില്ല എന്ന വാർത്ത ആഘോഷിക്കുന്ന പ്രതിപക്ഷ പാർട്ടികൾ എന്താണ് ഉദ്ദേശിക്കുന്നത്..? നമുക്ക് വികസനം വേണ്ട എന്നാണോ?

കെ- റയിൽ കൊണ്ട് എന്ത് വികസനം ആണ് ഉണ്ടാവുക എന്നത്  മില്യൺ ബക്സ്  ചോദ്യം തന്നെയാണ്.. അത് അതുമായി ബന്ധപ്പെട്ടവർ പറഞ്ഞു തരും..


പക്ഷേ അതല്ല..കാലങ്ങളായി ഓരോരോ  അവസരങ്ങളിലും ഇത് പോലെയുള്ള നൂതന പദ്ധതികൾ വെറും രാഷ്ട്രീയ ലാഭം നോക്കി  ഇവരോക്കെ എതിർത്തും പാര വെച്ചും നശിപ്പിച്ചത് നമ്മുടെ കേരളത്തിൻ്റെ  വികസ്‌ന ഭാവിയാണ്..അതിൽ മാറി മാറി ഭരിച്ച പാർട്ടികൾ മാത്രം കുറ്റക്കാർ ആണെന്ന് ഒരിക്കലും ഉറപ്പാക്കരുത്.. മറിച്ച് ഓരോരോ അവസരങ്ങളിൽ പല സംഘടനകൾ തങ്ങളുടെ നിലനിൽപ്പിന് വേണ്ടി പലതും ചെയ്തു കൂട്ടിയത് കൊണ്ട് കൂടിയാണ്...



കെ റയിലിൻ്റെ "കാര്യം" ഇന്നലെ മുതൽ "അവർ" അത് വലിയ വായിൽ സോഷ്യൽ മീഡിയയിൽ നുണ പറഞ്ഞു ആഘോഷിക്കുകയാണ്.. 

ഡി പി ആറ് പൂർണമല്ലാത്തത് കൊണ്ടും മറ്റു ചില സംശയങ്ങൾ ഉള്ള ചില കാരണങ്ങൾ കൊണ്ട് അത്  ഇപ്പൊൾ തൽകാലം അനുവദിക്കുന്നില്ല എന്ന് മാത്രം ആണ് പറഞ്ഞത്..ഉപേക്ഷിക്കുവാൻ അല്ല.ഭാവിയിൽ കേന്ദ്രത്തിന് "എല്ലാറ്റിനും" ബോധ്യം വന്നാൽ അനുവദിക്കപ്പെടുന്ന ഒരു പദ്ധതിയുമാകാം...


ഇവിടെ ഫാക്ടറികൾ വന്നാൽ വിഷപ്പുക ഉണ്ടാകും നദികൾ മലിനീകരണമാകും ക്യാൻസർ പടരും എന്ന് പറയുന്ന മുന്നണികൾ തന്നെയാണ്   വികസനം ഇല്ലാതാക്കി ഇവിടെ  ഉള്ള യുവാക്കളെ ജോലിക്ക് വേണ്ടി   അന്യസംസ്ഥാനത്ത് കയറ്റി അയച്ചു മറ്റു സംസ്ഥാനങ്ങളിൽ നിന്നും  വിഷം നിറച്ച ഭക്ഷ്യ സാധനങ്ങൾ വാങ്ങി തിന്നുന്നത്. കേരളത്തെ വെറും കസ്റ്റമർ സംസ്ഥാനം ആക്കിയതും ഇവർ തന്നെയാണ്.. ഇന്ത്യയിലെ തന്നെ കൂടുതൽ  രോഗികൾ ഉള്ള സ്ഥലം ആക്കിയതും..


രാഷ്ട്രീയത്തിന് വളരെ വളകൂർ ഉള്ള നമ്മുടെ നാട്ടിൽ രാഷ്ട്രീയം ഒഴിച്ച ഒരു "കൃഷിയും" ഉണ്ടാകാൻ അനുവദിക്കാത്തത്  എന്ത് കൊണ്ടാണെന്ന് നമ്മൾ ഇനിയെങ്കിലും സ്വയം  തിരിച്ചറിയണം.നമ്മൾ ചിന്തിക്കേണ്ടത് അടുത്ത തലമുറകൾക്ക് വേണ്ടി ആയിരിക്കണം..അതിൽ നമ്മൾ മുന്നണി മറന്ന് ഒന്നായി നിക്കണം..വരുന്ന പദ്ധതികളുടെ ഗുണ ദോഷങ്ങൾ ശരിയായി മനസ്സിലാക്കി മാത്രം അനുകൂലിക്കുകയോ അല്ലെങ്കിൽ എതിർക്കുകയോ ചെയ്യണം..അല്ലാതെ  വിശ്വസിക്കുന്ന പാർട്ടിയോ മുന്നണിയോ  പറയുന്നത്  കേട്ടു നമ്മുടെ നാടിൻ്റെ വികസന പ്രവർത്തനങ്ങൾക്കു തടസ്സം നിൽക്കുന്നത് ഭാവിയിൽ എങ്കിലും ഒഴിവാക്കണം.


വാൽകഷ്ണം: ബുദ്ധദേവ്ന് "പത്മ" നൽകിയത് പത്ത് മുപ്പത്തിഅഞ്ചു കൊല്ലത്തെ ബംഗാളിലെ  കമ്മ്യുണിസ്‌സ്റ്റ് ഭരണം അവസാനിപ്പിച്ചത് കൊണ്ടാണ് എന്ന്  കരുതി പാർട്ടി പത്മ നിരസിച്ചു എന്ന്  കരക്കാർ പാടി നടക്കുന്നുണ്ട്..മുൻപ് ജ്യോതിബസു വിനെ പ്രധാനമന്ത്രി ആക്കാതെ ചരിത്ര പരമായ മണ്ടത്തരം കാട്ടിയ പാർട്ടി ഈ ചെയ്തതും മണ്ടത്തരം തന്നെ അല്ലെ?  രാജ്യത്തിൻ്റെ ഉന്നത ബഹുമതി നിരസിച്ചത് കൊണ്ട്. രാജ്യസ്നേഹികൾ ആയ എന്നാല് " രാഷ്ട്രീയം" ഇല്ലാത്ത സാധാരണക്കാരിൽ നിന്നും പാർട്ടി അകന്നുപോയേക്കും.. അന്ന്  ജ്യോതി  ബസു പ്രധാനമന്ത്രി ആയിരുന്നു എങ്കിൽ ഇന്ത്യയില് കോൺഗ്രസിനെക്കാളും ബി ജേ പി യെക്കാളും വലിയ പാർട്ടിയായി ഇന്ന് സി പി എം ഉൾപ്പെട്ട ഇടതു പക്ഷം പാർലിമെൻ്റിൽ ഉണ്ടാകുമായിരുന്നു.പാർട്ടിക്കുള്ളിലെ ഈഗോകൾ നശിപ്പിക്കുന്നത് നന്മയുള്ള വലിയൊരു ആശയത്തെയാണ്. അതാണ് നമ്മൾ അവരെ ഇടക്കെങ്കിലും ഓർമപ്പെടുത്തി കൊടുക്കേണ്ടത്.


പ്ര .മോ .ദി .സം

No comments:

Post a Comment