Friday, February 11, 2022

വിക്രം എന്ന നടന "മഹാൻ"




*ഇന്ത്യയിലെ പ്രഗൽഭ നടന്മാരുടെ കൂട്ടത്തിൽ എന്തായാലും വിക്രമിന് മുൻനിരയിൽ തന്നെ സ്ഥാനം ഉണ്ട്..ഇടക്കാലത്ത് അല്പം മങ്ങി പോയി എങ്കിലും മഹാൻ എന്ന ചിത്രത്തിൽ കൂടി ഗംഭീര തിരിച്ചു വരവ് തന്നെ നടത്തിയിരിക്കുന്നു .തൻ്റെ അഭിനയ വൈദഗ്ധ്യം കൊണ്ട് നമ്മളെ ചിലപ്പോളൊക്കെ ഞെട്ടിക്കുന്നു.







**ബോബി സിംഹ ചെയ്യുന്ന ചിത്രങ്ങളിൽ തൻ്റെ കയ്യൊപ്പ് പകർത്തുന്ന നടൻ.ബോബിയുടെ കൂടി സിനിമയാണ് മഹാൻ.ബോബിയും വിക്രമും പല സന്ദർഭങ്ങളിലും മത്സരിച്ചു അഭിനയിച്ചിരിക്കുന്നു. തുടക്കത്തിലും അവസാന രംഗങ്ങളിൽ ഒക്കെ ബോബിയുടെ ടാലൻ്റ് മനസ്സിലാക്കാം.







*** ദ്രുവ് വിക്രം..ആദ്യ സിനിമ വലിയ ചലനം ഉണ്ടാക്കിയില്ല എങ്കില് കൂടി  ആ സിനിമയിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു.ഈ ചിത്രത്തിൽ അച്ഛന്  വിക്രം പൂണ്ടു വിളയാടി നിൽക്കുമ്പോൾ ഉള്ള ഒരു എൻട്രി ഉണ്ട്..അത് ഒരു ഒന്നോന്നര  എൻട്രി തന്നെയാണ്..അത്  തമിൾ സിനിമയിലേക്കുംം കൂടിയുള്ള റീ എൻട്രി ആയിരിക്കും എന്നുറപ്പ്.








****കാർത്തിക് സുബ്ബരാജ് വീണ്ടും അതിശയിപ്പിക്കുന്നു..തനിക്ക് കിട്ടുന്ന പ്രമേയങ്ങൾ മുൻപ് പറഞ്ഞു പഴകിയതാണ് എങ്കിൽ കൂടി വ്യത്യസ്ത മയ്കിങ് കൊണ്ട് അത് നമ്മളെ പിടിച്ചിരുത്തുന്ന സിനിമയാക്കാൻ ഉള്ള കഴിവ് ഈ സിനിമയിലും കാണിക്കുന്നു.








****ഓരോ വ്യക്തിക്കും ജീവിതത്തിൽ ഓരോരോ ആഗ്രഹങ്ങൾ ഉണ്ടാകും..അതൊക്കെ പലരും തടഞ്ഞു വെക്കുമ്പോൾ അതിൽ നിന്നും എങ്ങിനെയെങ്കിലും പുറത്ത് കടന്നു ആഗ്രഹസഫലീകരണത്തിന് ശ്രമിക്കും..അത് ചിലപ്പോൾ കുടുംബ ബന്ധങ്ങൾ തന്നെ താറുമാറാക്കികളയും..







പ്രതീക്ഷകൾ ജീവിതത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിൻ്റെ വളമാണ് എങ്കിലും ചിലപ്പോൾ അതൊക്കെ ശരിയായി വരില്ല.ചിലപ്പോൾ അത് കൊണ്ട് തന്നെ ജീവിതം ചീഞ്ഞു പോകും.







തിയേറ്റർ അനുഭവം വേണ്ട ഒരു സിനിമ ഒ ടീ ടീ റിലീസ് ആയിപൊയി എന്നൊരു പോരായ്മ ഒഴിച്ചാൽ നല്ലൊരു ദൃശ്യ അനുഭവം ആണ് മഹാൻ.


പ്ര.മോ.ദി. സം

No comments:

Post a Comment