Thursday, February 3, 2022

കേരള രാഷ്ട്രീയത്തെ കുറിച്ചുള്ള "ഒരു താത്വിക അവലോകനം"




ഈ സിനിമ തിയേറ്ററിൽ വിജയിക്കുക പ്രയാസം ആയിരിക്കും എന്ന് പച്ചപരമാർത്ത മായ കാര്യമാണ്..കാരണം ഇതിൽ പച്ചയായി പറയുന്നത് അതിലുപരി ആവിഷ്കരിച്ചിരിക്കുന്നത് കേരള രാഷ്ട്രീയത്തിലെ നെറികേടുകൾ ആണ്..രാഷ്ട്രീയം കൊണ്ട് തിമിരം ബാധിച്ച കണ്ണുകൾ കൂടുതൽ ഉള്ള ഈ നാട്ടിൽ ആരും ഈ ചിത്രത്തെ പ്രമോട്ട് ചെയ്യുകയില്ല.




കഴിഞ്ഞ ദിവസം എഴുതിയ "രണ്ട്" എന്ന ചിത്രത്തെക്കാളും  രാഷ്ട്രീയആക്ഷേപ ഹാസ്യത്തിൽ അഖിൽ മാരാർ എഴുതി സംവിധാനം ചെയ്ത ഈ ചിത്രം മുന്നിലാണ്. ശരിക്കും നെഞ്ചുറപ്പുള്ള  അപൂർവം  എഴുത്തുകാരൻ.





ഇപ്പൊൾ ഭരിക്കുന്ന കമ്മ്യുണിസ്റ്റ് അടുത്തകാലത്ത് നടത്തിയ നെറികേട് എല്ലാം തന്നെ സമർത്ഥമായി ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്..അത് പോലെ കോൺഗ്രസുകാരുടെ നിലവിലെ  ചെയ്തികൾ ബി ജെപി ക്കാര്ടെ സമകാലിക  തോന്നിയവാസങ്ങൾ ഒക്കെ വള്ളി പുള്ളി തെറ്റാതെ പറയുന്നത് കൊണ്ട് ആർക്കും സംഭവം എളുപ്പത്തിൽ മനസ്സിലാകും.







നമ്മുടെ നാട്ടിൽ നടക്കുന്ന സംഭവങ്ങൾ മാത്രം പകർത്തി എഴുതിയാൽ തന്നെ നല്ലൊരു സിനിമക്ക് വകയുണ്ട് എന്ന് ഈ ചിത്രം തെളിയിക്കുന്നുണ്ട്.പക്ഷേ എന്തു ചെയ്യും  പരമമായ സത്യം ആരും ഒരിക്കലും പെട്ടെന്ന് അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ല കാരണം അതിനിടയിൽ അസത്യം കിലോമീറ്ററുകൾ സഞ്ചരിച്ചു കഴിഞ്ഞിരിക്കും.


ഈ ചിത്രത്തിനും അതായിരിക്കും സംഭവിച്ചു കാണുക.


പ്ര .മോ .ദി .സം

No comments:

Post a Comment