"തണ്ണീർ മത്തൻ ദിനങ്ങൾ " എന്ന സൂപ്പർ ഡ്യുപ്പർ ഹിറ്റ് സിനിമ സംവിധാനം ചെയ്ത എ.ഡീ ഗിരീഷ് നിർമിച്ചത് സംവിധാനം ചെയ്ത ചിത്രമാണ് സൂപ്പർ ശരണ്യ.
ട്രെയിലർ ഒക്കെ കണ്ടപ്പോൾ കോളേജും ഹോസ്റ്റലും അതിനുള്ളിലെ കളികളും ഒക്കെ ആയിരിക്കും എന്നാണ് വിചാരിച്ചത്.അതും പെമ്പില്ലേരുടെ കോളേജിലെ കുസൃതികളും നൊമ്പരങ്ങളും പ്രശ്നങ്ങളും ഒക്കെ ആയി ....പക്ഷേ സിനിമ കോളേജിൽ നിന്നും പുറത്തേക്കും ഇറങ്ങി വരുന്നുണ്ട്..പുറത്തെ കുടുംബം ഉണ്ട്..സുഹൃത്ത് ബന്ധങ്ങൾ ഉണ്ട്..ജീവിതങ്ങൾ ഉണ്ട്...അങ്ങിനെ ആദ്യചിത്രം പോലെ ഗിരീഷ് പ്രേക്ഷകരെ ഓരോ ഫ്രയിമിലും രസച്ചരട് പൊട്ടി പോകാതെ അവസാനം വരെ കൊണ്ട് പോകുന്നുണ്ട്.
ഇപ്പോളത്തെ ടീനേജ് പിള്ളേർ അത് ബുദ്ധിമാന്മാർ തന്നെയാണ് അവർ എടുക്കുന്ന തീരുമാനങ്ങൾ അവർ സ്വയം ചിന്തിച്ചു തന്നെയാണ്..ബാഹ്യ സമ്മർദ്ങ്ങളിൽ അവർ അടിമപ്പെട്ടു പോകുന്നില്ല.
ശരണ്യയും അങ്ങിനെ തന്നെ ആയിരുന്നു..ഉപദേശിക്കാൻ കൂടുതൽ പേര് ഉണ്ടായിട്ടും തനിക്ക് നല്ലതെന്ന് തോന്നുന്ന തീരുമാനത്തിൽ അവള് ഉറച്ചു നിൽക്കുകയാണ്. അവളുടെ കോളേജ് ജീവിതത്തെയും വിദ്യാഭ്യാസത്തെ ബന്ധങ്ങളെ ഒക്കെ ബാധിക്കും എന്നറിഞ്ഞിട്ടും അവള് സ്വന്തം തീരുമാനത്തിൽ ഉറച്ചു മുന്നോട്ട് പോകുകയാണ് .
അനശ്വര രാജൻ ,മമിത ബൈജു , വിനീത് വാസുദേവൻ എന്നിവരുടെ പ്രകടനം എടുത്തു പറയണം.അർജുൻ അശോക്,നെൽസൺ എന്നിവരാണ് സഹതാരങ്ങൾ.
എടുത്ത് പറയുവാൻ വലിയൊരു കഥ ഇല്ലെങ്കിലും രണ്ടര മണിക്കൂർ കൂടുതൽ ഉള്ള ചിത്രം പ്രേക്ഷകരെ രസിപ്പിക്കുന്ന വിധത്തിൽ തന്നെയാണ് അണിയിച്ചൊരുക്കി യിരിക്കുന്നത്
പ്ര .മോ. ദി. സം
No comments:
Post a Comment