Wednesday, February 16, 2022

ഗുഡ് ലക്ക് സഖി

 



നമ്മുടെ നാട്ടിൽ ഒക്കെ ചിലരെ നമ്മൾ ബാഡ് ലക്കിൻ്റെ പേരിൽ മാറ്റി നിർത്തും..അവർ തുടങ്ങുന്നത് ഒരിക്കലും ശരിയായി നടക്കില്ല,അവരെ കണ്ടാൽ അന്നത്തെ ദിവസം പോകും അങ്ങിനെ ചില അന്ധ വിശ്വാസം നമ്മുടെ മനസ്സിൽ കടന്നു കൂടുന്നതുകൊണ്ട് അവർക്ക് നമ്മുടെ ഇടയിൽ ബ്ലാക് മാർക്ക് ഉണ്ടാകും.






ആ ഗ്രാമത്തിൽ സഖിയും അങ്ങിനെ ആയിരുന്നു..എല്ലാറ്റിലും അവളുടെ കുറ്റം കൊണ്ടല്ല എങ്കിൽ പോലും നെഗറ്റീവ് ആയി ഗ്രാമീണർക്ക് ഫലം കൊണ്ട് വരുന്ന ഒരുവൾ.. അതുകൊണ്ട് തന്നെ അവള് അവർക്കിടയിൽ ബാഡ് ലക്കു സഖിയായി..








റിട്ടയേർഡ് കേണൽ നാട്ടിൽ വന്നു ഷൂട്ടിംഗ് പ്രാക്ടീസ് തുടങ്ങിയപ്പോൾ അതേ കാലയളവിൽ വന്ന അവളുടെ കളിക്കൂട്ടുകാരൻ  അവളെ നിർബന്ധിച്ച്  കേണലിൻ്റെ കീഴിൽ അവളെ പ്രാക്ടീസ്ന്   അയച്ചത് മൂലം അവളുടെ ജീവിതം തന്നെ മാറുകയാണ്..ആദ്യം ഗ്രാമത്തെ പിന്നീട് ജില്ലയെ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് അവള് ഷൂട്ടിംഗിൽ വമ്പിച്ച നേട്ടം കവരുകയാണ്.അങ്ങിനെ അവള് ഗുഡ് ലക്ക് സഖി ആവുകയാണ്.








അവളെ കളിക്കൂട്ടുകാരൻ എന്ത് കൊണ്ടാണ് കേണലിൻ്റെ കീഴിൽ അയച്ചത് എന്നൊക്കെ  വിശ്വസനീയമായ രീതിയിൽ കാണിക്കുന്നുണ്ട്..ചില സിനിമകൾ അങ്ങിനെയാണ്..നമ്മളെ അതിൽ മുഴുകാൻ വേണ്ടതരത്തിൽ അണിയറക്കാർ ചിത്രീകരിക്കും..


നമ്മുടെ ചില ന്യൂ ജനറേഷൻ കോന്തൻമാർ കണ്ടു പഠിക്കേണ്ടത് ഇതൊക്കെ തന്നെയാണ് ...ശക്തമായ ഒരു കഥയോ രംഗങ്ങളിൽ പുതുമ, ത്രസിപ്പിക്കുന്ന സംഘടനം,  ഹിറ്റുകളാകുന്ന പാട്ടുകൾ,  കീർത്തി സുരേഷ് ഒഴിച്ച് കാലം വാഴ്ത്തിയ നടീനടന്മാർ  ഇവ  ഒന്നും ഇല്ലാതെ ഒരു സിനിമ എങ്ങിനെ ആസ്വദിക്കുവാൻ പ്രേക്ഷകന് കഴിയണം എന്നത്.








ഇതിലുള്ള ബഹുമാനം കൊണ്ടുണ്ടാകുന്ന പ്രണയം, കളിക്കൂട്ടുകാരനോടുള്ള ഇഷ്ടം അങ്ങിനെ ഒക്കേ ഓരോരോ ജീവിതത്തിലും പലപ്പോഴും സംഭവിക്കുന്നതാണ്...നമ്മുടെ ജീവിതങ്ങൾ നമുക്ക് ചുറ്റുമുള്ളത്  പകർത്തിയത് കാണുമ്പോൾ ആണ് അത് കൂടുതൽ ആസ്വാദ്യ മാകുന്നത്..


പ്ര .മോ. ദി .സം

No comments:

Post a Comment