Sunday, February 6, 2022

പുത്തൻ പുതു കാലൈ വിധിയാത...

 


ചെറുകഥകൾ നമുക്ക് ഇഷ്ട്ടമാണ്..പ്രത്യേകിച്ച് സിനിമകളിൽ രണ്ടു മൂന്നു കഥകൾ ഉണ്ടാകുമ്പോൾ പ്രത്യേകിച്ചും...ഈ കോവിഡു കാലത്ത് അത് കൊണ്ട് തന്നെ "ആന്തോളജി" ചിത്ര


ങ്ങൾ കുറെയേറെ ഇറങ്ങുകയും ശ്രദ്ധപിടിച്ച് പറ്റുകയും ചെയ്തു.






ഈ രോഗാണു കാലത്ത് പരസ്പരം അടുത്ത് ഇടപഴകുന്ന അവസരം ഇല്ലാതാക്കുവാൻ സിനിമാക്കാർ തന്നെ കണ്ടു പിടിച്ച ഉപായമാണ് ചെറു സിനിമകൾ.. നാലോ അഞ്ചോ സ്ഥലങ്ങളിൽ വ്യത്യസ്തരായ കലാകാരന്മാർ , കഴിയുന്നതും ആൾക്കാരെ ചുരുക്കി സിനിമ ഉണ്ടാക്കി അവസാനം ഒക്കെ കൂട്ടി ചേർത്ത് ഒരു രണ്ടര മൂന്ന് മണിക്കൂർ സിനിമ ഉണ്ടാക്കുക.







ആദ്യം ആദ്യം ഒക്കെ നല്ല പ്രൊഡക്ട് വന്നിരുന്നു എങ്കിലും പിന്നെ പിന്നെ പലതും ദിശ ബോധം ഇല്ലാത്തത് ആയി തുടങ്ങി.ഈ ചിത്രവും നാലോ അഞ്ചോ കഥകൾ പറയുന്നുണ്ട്. എല്ലാം കൊവിട്മായി ബന്ധപ്പെട്ടുള്ള കഥകൾ.









കോവിടു കാലത്ത് പോലീസുകാരുടെ അവസ്ഥ കൈകാര്യം ചെയ്യുന്ന ആദ്യ കഥ മാത്രം രസമുണ്ട്.ഇഷ്ടമില്ലാത്ത കല്യാണത്തിൽ നിന്നും കല്യാണ പെണ്ണിനെ രക്ഷിച്ചു കാമുകൻ്റെ അടുക്കൽ എത്തിക്കുന്ന പോലീസ് ബുദ്ധി രസകരമാണ്. അതിനിടയിൽ പോലീസ് പ്രേമവും രസിപ്പിക്കുന്നതു തന്നെ


ജോജു, നദിയ എന്നിവർ അഭിനയിച്ച ചിത്രവും അത്യാവശ്യം കണ്ടിരിക്കാൻ പറ്റും.പരസ്പരം സംസാരിക്കാൻ പറ്റാത്ത ദമ്പതികളിൽ ഒരാൾക്ക് രോഗം വരുമ്പോൾ ഉണ്ടാകുന്ന അവസ്ഥയും മറ്റെ ആളുടെ കയറിങ്ങും..പറഞ്ഞു മടുത്ത കഥ വേറെ ഒരു പാറ്റേൺ കൊണ്ട് പറഞ്ഞു തീർക്കുന്നു.


സ്വവർഗ്ഗ അനുരാഗികളുടെ കഥ ഈ കാലത്ത് പുതുമ ഇല്ലാത്തത് പോലെ അതിൻ്റെ കഥ പറഞ്ഞ ചിത്രത്തിനും നമ്മളോട്  പറഞ്ഞുവെക്കാൻ ഒന്നുമില്ല.


നമ്മുടെ മലയാളി നായികമാർ അഭിനയിച്ച രണ്ടു എപ്പിസോഡ് കൂടിയുണ്ട് ..ഐശ്വര്യ ലക്ഷ്മി ,ലിജോ മോൾ എന്നിവർ..രണ്ടു ചിത്രത്തിലും ബന്ധങ്ങൾക്ക് പുറമെ  മൃഗസ്നേഹം കൂടി  വിഷയം ആണെങ്കിലും ബോറടിച്ചു പോകുന്നുണ്ട്.. 



ഒന്നിൽ കൊവിട് കാലത്ത് ഒറ്റപ്പെട്ടു പോകുന്നവര് നവ ഇലക്ട്രോണിക്സ് മാധ്യമങ്ങളിൽ കൂടി ഒറ്റപെടുന്നത് ഇല്ലാതാക്കുവാൻ ചെയ്യുന്ന കാര്യങ്ങൽ പറയുന്നു ..അതിൽ നിന്നും ഉണ്ടാകുന്ന ബന്ധങ്ങളും..രണ്ടാമത്തെ ചിത്രത്തിൽ ഒറ്റയ്ക്ക്  താമസിക്കുന്ന പപ്പയുടെ മരണം അറിഞ്ഞ് വരുന്ന മകളുടെ കഥയാണ്. ചിലതൊക്കെ എന്താണെന്ന് മനസ്സിലാക്കുവാൻ സാധാരണ കാണികൾ ബുദ്ധിമുട്ടും..





അത് കൊണ്ടാവാം ഇത്രയും ടാലൻ്റ് നടന്മാർ ഉണ്ടായിട്ടും ഈ ചിത്രം വന്നതും പോയതും ആരും അറിയാതെ പോയത്.


പ്ര .മോ .ദി .സം

No comments:

Post a Comment