Saturday, February 19, 2022

അർച്ചന 31 നോട്ട് ഔട്ട്

 



ചില സിനിമകൾ കാണുക എന്നത് ഒരു പക്ഷെ നമ്മൾ പല കാരണങ്ങൾ കൊണ്ട് പെട്ടുപോകുന്നതാണ് ..ഒന്നുകിൽ പ്രതീക്ഷയോടെ പോയി ഒന്നും നൽകാനില്ലാതെ ബോറടി നൽകുന്ന  സിനിമ കാണുവാൻ നിർബന്ധിതമായി പോവുക..അല്ലെങ്കിൽ മറ്റേതെങ്കിലും സിനിമക്ക് പോയി അതില്ലാത്തത്തത് കൊണ്ട് മറ്റൊരു സിനിമ കാണെണ്ടി വരിക..അല്ലെങ്കിൽ നിർബന്ധത്തിന് വഴങ്ങി ചങ്ങാതിമാരെ അല്ലെങ്കിൽ കുടുംബക്കാരെ കൊണ്ട് പോയി കാണിക്കേണ്ട അവസ്ഥ വരിക..



ഇതിൽ ഒരു "പെടൽ" ആയിരുന്നു ഈ സിനിമ...ഒട്ടും താല്പര്യം ഇല്ലാതെ കാണാൻ തുടങ്ങിയ സിനിമ.പക്ഷേ സിനിമ മുന്നോട്ട് പോകും തോറും നമ്മൾ അതിൽ മുഴുകും..തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ വന്നില്ലായിരുന്നു എങ്കിൽ ഇതു എല്ലാവർക്കും കൂടുതൽ ഹൃദ്ധ്യമായെനെ...ഒരു പരിധി കഴിഞ്ഞാൽ പിന്നെ  നാടൻ കല്യാണ വീട്ടിലെ രസവും നൊമ്പരങ്ങളും പ്രതീക്ഷകളും ഒക്കെ തന്നെയാണ്..




അർച്ചന എന്ന സ്കൂൾ ടീച്ചർ പ്രാരാബ്ധ കാരിയാണ്.സുഖമില്ലാത്ത അച്ഛൻ ഉള്ളത് കൊണ്ട് കുടുംബം നടത്തേണ്ടി വരുന്ന അർച്ചനക്ക് പല വിവാഹ ആലോചനകൾ വരുന്നു എങ്കിലും ഓരോരോ കാരണങ്ങൾ കൊണ്ട് അത് മുടങ്ങുന്നു .അവസാനം മുപ്പത്തി ഒന്നാമത്തെ ആലോചന വിവാഹത്തിൽ എത്തി നിൽക്കുമ്പോൾ ഉണ്ടാകുന്ന സംഭവവികാസങ്ങൾ ആണ് പിന്നീട്....അതാണ് അഖിൽ അനിൽകുമാർ എന്ന സംവിധായകൻ നമുക്ക് കാണിച്ചു തരുന്നത്.







ഇതിൻ്റെ ക്ലൈമാക്സ് പോലത്തെ സംഭവങ്ങൾ മുൻപ് പലയിടത്തും നടന്നതായി പത്രങ്ങളിൽ വായിച്ചിട്ടുണ്ട്.പക്ഷേ കേരളത്തിൽ ഉണ്ടായതായി ഓർമിക്കുനില്ല.എന്ത് തന്നെയായാലും ഇത് പോലുള്ള ടീച്ചർമാരുടെ പ്രവർത്തികൾ നമ്മുടെ പെണ്ണ് കുട്ടികൾക്ക് പ്രചോദനം ആകേണ്ടതൂണ്ട്.




മുപ്പത്തി ഒന്നുമായി  ടീച്ചർക്ക് വേറെയും ബന്ധമുണ്ട്...മുൻപ് തകർന്നു തരിപണമായി തോറ്റ് പോകുമായിരുന്ന നാടിൻ്റെ  ക്രിക്കറ്റ് ടീമിനെ ടീച്ചർ മുപ്പത്തി ഒന്ന് റൺസ് എടുത്ത് വിജയിപ്പിച്ച ചരിത്രവും ഉണ്ടു..അതും ഔട്ട് ആകാതെ..


എന്തുതന്നെയായാലും അധികം പ്രതീക്ഷിക്കാതെ പോയി കണ്ടാൽ നല്ല അനുഭവം തരുന്ന സിനിമ തന്നെയാണ് അർച്ചന 31 നോട്ട് ഔട്ട്..


പ്ര .മോ. ദി .സം

No comments:

Post a Comment