ചങ്ങൾകൾക്കുള്ളിൽ പെട്ട് പോയ കുറെയേറെ പേരുടെ സ്വതന്ത്ര സമരത്തിൻ്റെ കഥകൾ ആണ് സിനിമ പറയുന്നത്. പല കഥകൾ കൂടി ചേർന്ന് ഒരു സിനിമ..വ്യത്യസ്തത സംവിധായകർ,നടീനടന്മാർ,മറ്റു അണിയറക്കാർ.
ജോജു നിങൾ ഒരു സംഭവം തന്നെയാണ്..ജോലി ചെയ്യുമ്പോൾ ഉള്ള അലസത റിട്ടയർ സമയത്തും ജീവിതത്തിൽ കൊണ്ടുവരുവാൻ പറ്റിയ ആളായി നിങൾ അഭിനയിച്ചു തകർത്തു.ഡോക്ടർ പറയുന്ന രോഗം അലസരായ സർകാർ ഉദ്യോഗസ്ഥർക്ക് ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. വയോജന ജനങ്ങളുടെ ആവശ്യങ്ങൾ, അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഒക്കെ നന്നായി നിങ്ങളുടെ എപ്പിസോഡിൽ എല്ലാവരും നന്നായി ചെയ്തു.വയസ്സുകാലത്ത് ഒറ്റപെട്ടുപോകുന്ന ആൾകാർ നമ്മുടെ നാട്ടിൽ പെരുകി വരുന്ന ഈ കാലത്ത് തികച്ചും ആവശ്യമായ ഒരേട്..
സ്ത്രീകളെ കുറിച്ച് പലർക്കും ചില കൺസെപ്റ്റ് ഉണ്ടു.അവർ ഇന്നെത് മാത്രമേ ചെയ്യാവൂ,പറയാവൂ,പ്രവർത്തിക്കാൻ പാടുള്ളൂ എന്നൊക്കെ....അതിനെയൊക്കെ ഒരു "മുടി "ഡയലോഗിൽ രജിഷ വിജയൻ മാറി കടക്കുന്നുണ്ട്.തൻ്റേടിയായ സ്തീ എന്താണെന്ന് അവർ എല്ലാവരെയും കാണിച്ചു തരുന്നുണ്ട്.
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്ന ആൾകാർ ഇപ്പോഴും കാലിനടിയിൽ തന്നെയാണ് എന്നുള്ള വിശ്വാസം വെച്ച് പുലർത്തുന്ന പ്രജാപതികൾക്ക് നേരെ അവർ സ്വതന്ത്ര പ്രഖ്യാപനം നടത്തുന്നുണ്ട്. എല്ലാ ജോലിക്കും അതിൻ്റേതായ മാന്യത ഇന്നും പലരും അംഗീകരിക്കുന്നില്ല.
റേഷൻ പോലെ കിട്ടുന്ന ശമ്പളം കൊണ്ട് സാധാരണക്കാരൻ അനുഭവിക്കുന്ന പെടാപ്പാടു ധൂർത്ത് കൊണ്ട് സകലതും വെയിസ്റ്റ് ആക്കുന്ന സമ്പന്നർക്ക് മനസ്സിലാകില്ല.അബദ്ധത്തിൽ ചെയ്തുപോയ ഒരു പ്രവർത്തി കൊണ്ട് ഇല്ലാതായി പോകുന്ന തൻ്റെ ക്രെഡിബിലിട്ടി കൂടി സംരക്ഷിക്കുവാൻ സാധാരണക്കാരിയായ വീട്ടമ്മയുടെ ഓട്ടം ആരെയും പിടിച്ചുലക്കും.പക്ഷേ ഇതിൽ എന്തിൻ്റെ സ്വാതന്ത്രം എന്നത് കൺഫ്യൂഷൻ ഉണ്ടാക്കും.
കൂട്ടത്തിൽ ഡോക്യുമെൻ്ററി ആയി പോയത് കോഴിക്കോട് മുട്ടായി തെരുവിലെ സ്ത്രീകളുടെ പ്രശ്നം പറഞ്ഞ എപ്പിസോട് ആണ്..യാഥാർത്ഥ്യങ്ങൾ ക്യാമറയിൽ പകർത്തുപോൾ അത് ഡോക്യുെമെൻ്ററി ആയി പോകും എന്ന് അതിൽ തന്നെ പറയുന്നുമുണ്ട്..
എന്തായാലും നമുക്കൊക്കെ മനസ്സിലാക്കാൻ, ചിന്തിക്കുവാൻ ഏറെയുണ്ട് ഈ "സ്വതന്ത്ര സമര" ത്തിൽ..
പ്ര .മോ. ദി .സം
No comments:
Post a Comment