Saturday, February 12, 2022

നെഗറ്റീവ് ഹീറോയിസം

 



"കഴപ്പ് "മൂത്ത് നാട്ടുകാരെ മുഴുവൻ മിനക്കെടുത്തി മലകയറിയവൻ ഇന്ന് ഹീറോ..മാധ്യമങ്ങളും സോഷ്യൽ മീഡിയയും അവനെ അങ് വാനോളം പുകഴ്ത്തുകയും അവൻ്റെ ഓരോ നീക്കങ്ങളും ഒപ്പിയെടുത്ത്  ഇന്നുവരെ എല്ലാവരെയും അറിയിക്കുകയും ചെയ്യുന്നു.


അവൻ്റെ മനോധൈര്യം പ്രകീർത്തിച്ച് മുഴുവൻ പേജ് വർണ്ണ ചിത്രങ്ങൾ കൊടുക്കുന്നു.. അവൻ്റെയും ഉമ്മയുടെയും ഇൻ്റർവ്യൂ എടുക്കുന്നു.


എന്തോ ഒരു മഹത്തായ കാര്യം ചെയ്തത് പോലെ ചാനലുകാർ പിന്നാലെ ചെന്ന് ഇന്ന് രാവിലെ എന്താണ് കഴിച്ചത്? നാളേക്ക് അവനു വേണ്ടി എന്താണ് ഉമ്മ ഉണ്ടാക്കുന്നത് ? അങ്ങിനെ ക്ലിഷെ   ആയ പലതരം ഇൻ്റർവ്യൂ ...



അവൻ കയറിയത് എവറസ്റ്റ് അല്ല കയറിയത് രാജ്യത്തിൻ്റെ അന്തസ്സ് വർദ്ധിപ്പിക്കാൻ അല്ല എന്തിന് ആരെയെങ്കിലും രക്ഷപ്പെടുത്തി എടുക്കുവാൻ കൂടിയല്ല... നിരോധിത മേഖലയിൽ നിയമങ്ങൾ തെറ്റിച്ച് കയറി പെട്ട് പോയതാണ്. ജീവന് വേണ്ടി നിലവിളിച്ചപ്പോൾ നാട് ലക്ഷങ്ങൾ മുടക്കി സഹായിച്ചു..അവൻ ഉണ്ടാക്കിയത് നാടിന്  നഷ്ടങ്ങൾ മാത്രമാണ് എന്നിട്ടും  കൊടുക്കുന്നത് ഹീറോ പരിവേഷം...ഇതാണ് ഇപ്പോളത്തെ "മാധ്യമ "സംസ്കാരം..


ഷാജി പാപ്പാനെ അറിയോ? അധികം പേർക്കും അറിയുമായിരിക്കും..ആട് എന്ന സിനിമയിലെ ജയസൂര്യയുടെ നായക് വേഷമായ ഷാജി പാപ്പാനെ..എന്നാല് വലിയൊരു അപകടത്തിൽ നിന്നും കോടഞ്ചേരി ടൗണിനെ രക്ഷപ്പെടുത്തിയ  ഷാജി പാപ്പാൻ എന്ന ഷാജി വർഗീസിനെ അധികം പേർക്കും അറിയില്ല.അയാളെ  കുറിച്ച് എത്ര പത്രങ്ങൾ എഴുതി? അയാളുടെ സാഹസികത എത്ര ദിവസം നിങൾ ആളുകളെ അറിയിച്ചു,? എന്തിന് അയാള് പച്ചവെള്ളം കുടിച്ചോ എന്ന് പോലും ആരെങ്കിലും അന്വേഷിച്ച് നോക്കിയോ?


വൈക്കോലും കൊണ്ട് വരികയായിരുന്ന ലോറിക്ക് തീപിടിച്ചു ഡ്രൈവർ എന്ത് ചെയ്യണം എന്നറിയാതെ അന്തിച്ചു നിന്നപ്പോൾ ലോറിയിൽ ചാടി കയറി  ജീവൻ പണയം വെച്ച് തീ ആളി പടരാതെ  മനോധൈര്യം മാത്രം കൈമുതലാക്കി ഓടിച്ചു ഗ്രൊണ്ടിൽ കയറ്റി പിന്നീട് എല്ലാവരുടെയും സഹായത്തോടെ  തീയണച്ചു  ഒരു ടൗണിനെ വലിയൊരു ദുരന്തത്തിൽ നിന്നും രക്ഷിച്ചയാളാണ് ഈ ഷാജി പാപ്പാൻ..


അയാൾക്ക് നൽകാത്ത അത്ര ഹീറോ പരിവേഷം ഒന്നും വെറുതെ "നശിപ്പിക്കാൻ "കയറിയവന് കൊടുക്കേണ്ട ആവശ്യമില്ല.


നിങ്ങളുടെ ഒക്കെ  കവറേജ് അല്പം ഓവറായി പോയത് കൊണ്ടു പറഞ്ഞു പോയതാണ്..ഇതിൽ പലർക്കും അതൃപ്തി കാണും..സാരമില്ല വാൽകഷ്ണം കൂടി വായിക്കുമ്പോൾ ആർക്കെങ്കിലും ഉണ്ടായിട്ടുള്ള വിഷമം അങ് തീർന്നോളും..


വാൽകഷ്ണം: ഏകദേശം രണ്ടു വർഷം മുൻപ് തീപിടിച്ച ലോറി അരകിലോമീറ്റർ അപ്പുറത്ത് ഉള്ള പുഴയിൽ ഇറക്കി നാടിനെ രക്ഷിച്ച ലത്തീഫ് എന്ന യുവാവിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ആരു കേൾക്കാൻ?കൊണ്ടാടുന്നത് മുഴുവൻ നെഗറ്റീവ് ഹീറോയിസം അല്ലേ...നമ്മുടെ "പുഷ്പ" യിലേ  നായകൻ അല്ലു അർജ്ജുനനെ പോലെ...പിന്നെ ഇവരെയൊക്കെ കുറിച്ച് ആരറിയാൻ...?


പ്ര .മോ .ദി .സം

No comments:

Post a Comment