Tuesday, February 15, 2022

റോക്കററ് ബോയ്സ്

 



ഇന്ത്യക്ക് ബഹിരാകാശത്തേക്ക് മേൽവിലാസം ഉണ്ടാക്കി കൊടുത്ത ഹോമി ജഹാംഗീർ ബാബ ,വിക്രം സാരാഭായ്,അബ്ദുൽ കലാം എന്നിവരുടെ കഥയാണ് റോക്കറ്റ് ബോയ്സ് എന്ന സീരിയൽ പറയുന്നത്.






പല ലോകരാഷ്ട്രങ്ങൾക്കു മുന്നിലും പല കാരണങ്ങൾ കൊണ്ട്  പല തീരുമാനങ്ങളും എടുക്കാൻ വയ്യാത്ത അവസ്ഥയിൽ  വിളറി നിന്നിരുന്ന ഭരണാധികാരികളെ നമ്മുടെ ശക്തി , ടാലൻ്റ് എന്തെന്ന് കാണിക്കുവാൻ   ആത്മ വിശ്വാസത്തോടെ മുന്നോട്ട് വന്ന ബാബ ...






എന്തിനും ഏതിനും ലോക രാജ്യങ്ങളുടെ താളത്തിനൊത്ത് തുള്ളാതെ  ആണവ രംഗത്ത്   നമ്മൾ സ്വയം നമ്മുടെ  പ്രാഗൽഭ്യം കാണിക്കണം  എന്ന് ഭരണാധികാരികളെ ബോധ്യം വരുത്തിയ  ബാബ...


തുമ്പ എന്ന ഗ്രാമത്തിൽ ലോക രാഷ്ട്രങ്ങൾ പുച്ഛിച്ചു തള്ളിയ അവസ്ഥയിൽ പോലും ബഹിരാകാശത്തേക്ക് റോക്കറ്റ് വിട്ട് അവരുടെ വായ അടപ്പിച്ച വിക്രം സാരാഭായ് എന്തിനും ഏതിനും ഒന്നിച്ചു നിന്ന അബ്ദുൽ കലാം...





എട്ട് ഭാഗങ്ങൾ ഉള്ള സീരിസിൻ്റെ എല്ലാ ഭാഗങ്ങളും കണ്ടാൽ മാത്രമേ നമ്മുടെ റോക്കറ്റ് ബോയ്സിനെ കുറിച്ച് പുതു തലമുറക്ക് കൂടുതൽ കാര്യങ്ങളിൽ അറിവുണ്ടാകൂ..


 സ്പേസ് രംഗത്ത് ഇന്ന് നമ്മൾ എത്തിനിൽക്കുന്ന സ്ഥാനം ആരുടെയൊക്കെ ശ്രമഫലമായി ഉണ്ടായതാണ് എന്ന് കൂടി ഓർമ്മിപ്പിക്കുകയാണ് അഭയ് പന്നൂ സംവിധാനം ചെയ്ത ചിത്രം.





അവരുടെ വ്യക്തി ജീവിതത്തിൽ, കുടുംബങ്ങളിൽ,രാഷ്ട്രീയ വടംവലികലിൽ,  പാര വെപ്പുകളിൽ ഒക്കെ കൂടി ക്യാമറാ കണ്ണുകൾ പതിഞ്ഞു പോകുന്നത് കൊണ്ട് നല്ല ആവേശത്തോടെ തന്നെ കണ്ടിരിക്കാൻ പറ്റും..


പൂർണമായി കണ്ടു തീരാതെ ഈ കുറിപ്പ് പൂർണമാക്കുവാൻ പറ്റില്ല.അത് കൊണ്ട് കണ്ടു കഴിഞ്ഞതിനു ശേഷം ബാക്കി...


പ്ര .മോ. ദി. സം

No comments:

Post a Comment