മയക്കുമരുന്നും കളവും കൊണ്ട് സമൂഹത്തിന് ഭീഷണിയായി ആഡംബര ജീവിതം നയിക്കുന്ന യുവത്വം , തങ്ങളുടെ ജീവിതം ആഘോഷിക്കുന്നതിന് വേണ്ടി മുന്നും പിന്നും നോക്കാതെ ചെയ്തു കൂട്ടുന്ന പ്രവർത്തികൾ വെല്ലുവിളി ആകുമ്പോൾ അത് പോലീസിന് കൂടി തലവേദനയാകുന്നു. അതിനു തടയിടാൻ വേണ്ടി അർജുൻ എന്ന പോലീസ് ഓഫീസർ ചെന്നയിൽ എത്തുന്നു.
മയക്ക് മരുന്നും മദ്യവും തുടങ്ങിയ ലഹരികൾ ഉപയോഗിച്ച് ജീവിതം തുലക്കുന്ന പുതുതലമുറയുടെ, അവരെ അതിനു പ്രേരിപ്പിക്കുന്ന സംഘങ്ങളുടെ കഥയാണ് അജിത്ത് കുമാർ നായകനായ വലിമൈ പറയുന്നത്.
എച്ച് വിനോദ് എന്ന സംവിധായകൻ ഇതുവരെ ഒരുക്കിയ ചിത്രങ്ങൾ ഒക്കെ സൂപ്പർ ഹിററുകളായിരുന്നു ..ഈ ചിത്രവും മൂന്ന് ദിവസം കൊണ്ട് നൂറു കോടി ക്ലബ് താണ്ടിയിരുക്കുന്നു. തമിൾ നാട്ടിൽ ഏറ്റവും അധികം ഫാൻസ് ഉള്ള തലക്ക് ഇതൊക്കെ നിസ്സാരം തന്നെയാണ്.അത് കൊണ്ട് തന്നെയാണ് ഓരോ "തല" ചിത്രവും തമിഴിൽ ആഘോഷം ആകുന്നത്. ബോണി കപൂർ പോലെ ഉള്ള ബോളിവുഡ് നിർമാതാക്കൾ അജിത്തിനെ വെച്ച് തമിഴിൽ സിനിമ ചെയ്യുന്നതും.
ആരാധകരെ ഒട്ടും നിരാശപ്പെടുത്താതെ എല്ലാം കോർത്തിണക്കി വലിയ ബഡ്ജറ്റിൽ തന്നെയാണ് സംവിധായകൻ ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്.പ്രേമവും,പാശവും സെൻ്റിമെൻ്റ്സും ആക്ഷനും ഒക്കെ ചേർന്ന മണിക്കൂറോളം ഉള്ള ഹൈ മാസ്സ് മസാല സിനിമ..
ഇന്ത്യൻ സിനിമയിൽ ഇതുവരെ കാണാത്ത റെസിങ് രംഗങ്ങളും സ്റ്റണ്ടും തന്നെയാണ് ഈ മാസ് സിനിമയുടെ ഹൈ ലൈറ്റ്.. അതിനൊക്കെ അറിയാതെ നമ്മൾ കയ്യടിച്ചു പോകും..ഇതിലൊക്കെ ഉള്ള അജിത്തിൻ്റെ ഡ്യുപ്പ് ഇല്ലാതെയുള്ള സമർപണം അജിത്തിൻ്റെ ഫാൻ അല്ലാത്തവരെ കൂടി ഹരം കൊള്ളിക്കും..
നല്ല സൗണ്ട് സിസ്റ്റം ഉള്ള തിയേറ്ററിൽ പോയി തന്നെ കാണുവാൻ ശ്രമിക്കണം.. വലിയ ഓഫർ ഒ റ്റീ ട്ടി ഫ്ലാറ്റ് ഫോമിൽ നിന്നു ഉണ്ടായിട്ടും പലതവണ പ്രതിബന്ധങ്ങൾ താണ്ടി റിലീസ് പോലും പലതവണ മാറ്റി വെച്ച ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്തതിൻ്റെ മുഖ്യ കാരണവും പ്രേക്ഷകർക്ക് നല്ല ആസ്വാദനം നൽകുവാൻ വേണ്ടി തന്നെയാണ്.അതിനു ബോണി കപൂറിന് ബിഗ് സല്യൂട്ട്
പ്ര .മോ .ദി .സം
No comments:
Post a Comment