Sunday, February 20, 2022

നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്

 



ചിത്രം  തിയേറ്ററിന് ഒരു ആറാട്ട് തന്നെയാണ്...മോഹൻലാൽ എന്ന സ്റ്റാറിൻ്റെ ആറാട്ട്....ഒരിക്കലും ആ മഹാനടൻ്റെ അല്ല..അത് കൊണ്ട് തന്നെ ലാലേട്ടൻ പ്രാണൻ ആയിരിക്കുന്ന എല്ലാവർക്കും ചിത്രം ഭയങ്കരമായി ഇഷ്ടപ്പെടും.അത് കൊണ്ട് തന്നെ ഫാൻസ്കാർ കണ്ടു കഴിഞ്ഞാൽ ചിത്രം കൂപ്പ് കുത്തും..





തമിഴിൻ്റെ വിജയ് നമ്മുടെ നാട്ടിൽ കൊണ്ടാടപ്പെടുനില്ലെ...കഥയോ മറ്റു പുതുമകൾ ഒന്നും ഇല്ലാതെ വിജയ് എന്ന നടൻ്റെ മാനറിസം കൊണ്ട് മാത്രം  എത്ര ചിത്രങ്ങൾ തിയേറ്ററിൽ പൂര പറമ്പ് സൃഷ്ടിച്ചിട്ടുണ്ട്...അത് പോലെ തന്നെ...പണമൊക്കെ തിരിച്ചു പിടിക്കും...പക്ഷേ പോയ "പേര് "തിരിച്ചു കിട്ടാൻ പാടായിരിക്കും..




പക്ഷേ വിജയ് സിനിമയിൽ കാണാത്ത തറ കോമഡികൾ ഈ ചിത്രത്തിൽ ലാലേട്ടൻ തന്നെ പല അവസരത്തിലും കാണിക്കുന്നുണ്ട് എന്നതാണ് "വാസ്തവം" കൂട്ടിന് സിദ്ധിക്കും....പല ലാലേട്ടൻ സിനിമകൾ ഇതിൽ സമന്യയിപ്പിക്കുമ്പോൾ അതിൻ്റേതായ നല്ലൊരു പഞ്ച് ചേർക്കുന്നതിന് പകരം എല്ലാം അരോചകം ആയി പോകുകയാണ്.എന്നാലും ലാലേട്ടൻ ആയത് കൊണ്ട് ഫാൻസ് പിള്ളേർ കയ്യാടിക്കും.




പിന്നെ ജോഷി,ഷാജി കൈലാസ് എന്നിവരുടെ നിലവാരം ബി. ഉണ്ണി കൃഷ്ണനിൽ നിന്നും പ്രതീക്ഷിക്കരുത്..നല്ലൊരു കഥയും പ്രമേയവും ഉണ്ടായിട്ടും അത് നല്ല രീതിയിൽ കൊണ്ടുപോകുവാൻ മാടമ്പി ഒഴിച്ച് ഒരു ഉണ്ണികൃഷ്ണൻ ചിത്രത്തിനും കഴിഞ്ഞിട്ടില്ല എന്ന ചരിത്രം മുന്നിൽ നില്ക്കുമ്പോൾ തട്ടിക്കൂട്ടിയ കഥയും വളിപ്പു രചനയും കയ്യിൽ കിട്ടിയാൽ നമ്മുടെ ഉണ്ണി എന്ത് ചെയ്യാൻ...?വെറും ആറാട്ട് എന്ന പേര് കൊണ്ട് അമ്മാനമാടുവാൻ അല്ലാതെ....ഈ ചിത്രത്തിൻ്റെ വലിയ പോരായ്മ അതിലെ കാസ്റ്റിംഗ് തന്നെയാണ്..




അത് കൊണ്ട് ലാലേട്ടൻ പണി അറിയുന്ന കുറെ പിള്ളേർ പുറത്ത് നിൽക്കുമ്പോൾ ഇതുപോലത്തെ ഐറ്റം ചിത്രങ്ങൾ ചെയ്തു ഫാൻസുകൾക്കിടയില് മാത്രം ഒതുങ്ങി പോകരുത്..ലാലേട്ടൻ ഒരു മഹാ പ്രതിഭയാണ്..അത് സിനിമാ ലോകം മുഴുവൻ  അംഗീകരിച്ച വസ്തുതയാണ്... ലോകത്തിന് മുന്നിൽ അത് കൊണ്ട് തന്നെ ഒരു പ്രതിഭയിൽ  നിന്നും ഉള്ള പ്രകടനം മാത്രം കാഴ്ചവെക്കാൻ ശ്രമിക്കണം.. ഇത്തരം തട്ടി കൂട്ട് വലയത്തിൽ നിന്നും തലയൂരി ഇനിയെങ്കിലും സെലക്ടീവ്   ആയി  നല്ല കഥാപാത്രങ്ങൾ നോക്കി സ്വീകരിക്കണം.വെറും ഫാൻസുകൾകകിടയിൽ മാത്രം കയ്യടി കിട്ടുന്ന ഇത്തരം ക്രോപായങ്ങളിൽ ഒരിക്കലും  തലവെച്ച് കൊടുക്കരുത്.


പ്ര. മോ. ദി. സം

No comments:

Post a Comment