സുന്ദർ സി എന്ന സംവിധായകൻ്റെ അരമന സീരീസിലെ മൂന്നാം ഭാഗം ആണ് ഇത് .പേര് പോലെ തന്നെ കൊട്ടാരത്തിൽ ഉള്ള പ്രേതത്തിൻ്റെ കഥ തന്നെയാണ് പറയുന്നത്.ആദ്യ രണ്ടു ഭാഗം പോലെ തന്നെ പ്രേതവും അതിൻ്റെ കളികളും ഒക്കെ തന്നെ.
കമൽ, രജനി തുടങ്ങിയ സൂപ്പർ താരങ്ങളെ വെച്ച് സിനിമ എടുത്ത ആളാണ് സുന്ദർ. സി.
അരുണചലം, അൻപെ ശിവം തുടങ്ങിയ ചിത്രങ്ങൾ നല്ലതായിരുന്നു എങ്കിലും ബോക്സ് ഓഫീസിൽ അത്ര വിജയിച്ചില്ല..ഏതാണ്ട് മുപ്പതിലധികം സിനിമ സംവിധാനവും ചെയ്തിട്ടുണ്ട്.. അധികവും മുടക്കിയ കാശു തിരിച്ചു പിടിച്ചിട്ടുണ്ട്..
ഒരു സാദാപ്രേക്ഷകന് വേണ്ടുന്ന എല്ലാ വിഭവങ്ങളും കുത്തി നിറച്ചു കൊണ്ടായിരിക്കും സുന്ദർ സി സിനിമകൾ. പാട്ട്,മസാല,അടിപിടി...അങ്ങിനെ പലതും..അവ കൂട്ടി യോജിപ്പിക്കുവാൻ അദേഹത്തിന് പ്രത്യേക കഴിവ് തന്നെ ഉണ്ട്. സിനിമകൾ വിജയിക്കുന്നതിൻ്റെ കാരണവും അത് തന്നെ ആയിരിക്കും.ഈ ഇടക്കാലത്ത് അദ്ദേഹം സിനിമയിൽ അഭിനയിച്ച് തുടങ്ങിയിട്ടുണ്ട്...അദ്ദേഹത്തിന് പറഞ്ഞ പണി പിന്നണിയിൽ നിന്ന് സിനിമ ഉണ്ടാക്കുന്നതാണ് എന്ന് അഭിനയം കാണുമ്പോൾ നമുക്ക് തന്നെ മനസ്സിലാകും.
ക്രൂരനായ ഒരു ജമീന്ധാരുടെ കൊട്ടാരത്തിൽ ഉണ്ടാകുന്ന പ്രേത ബാധയാണ് ചിത്രം പറയുന്നത്.പ്രസവത്തിന് ശേഷം മരിച്ചു പോകുന്ന ജമീധാരുടെ ഭാര്യ പ്രേതമായി വന്നു തൻ്റെ മരണത്തിന് കാരണകാരായ ആൾക്കാരോട് പ്രതികാരം ചെയ്യുവാൻ എത്തുന്നതും പിന്നീട് മരണവും മറ്റും ഉണ്ടാകുന്നത് എങ്ങിനെ എന്നുള്ള വെളിപ്പെടുത്തലുകൾ ഒക്കെയാണ് സിനിമ പറയുന്നത്.
ഗ്രാഫിക്സ് എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് നമ്മുടെ ചില മലയാള സംവിധായകർ ഈ ചിത്രം കണ്ട് പഠിക്കണം.കൂടാതെ പാട്ട് സീനുകൾ ഒക്കെ എങ്ങിനെ ആഡംബരം ആക്കണം എന്നും ക്യാമറയിൽ പ്രകൃതിയെ എങ്ങിനെ അതിൻ്റെ ഭംഗി കളയാതെ ഒപ്പിയെടുക്കാൻ പറ്റും എന്നൊക്കെ...
ഭൂതകാലം ഒക്കെ കണ്ട് പേടിച്ച് അപ്പിയിട്ട് എന്ന് തള്ളുന്നവരെ യൊക്കെ ഇതുപോലെ ഉള്ള സിനിമ കാണിച്ചു കൊടുക്കണം.പക്ഷേ അവർക്ക് ഇത് ഇഷ്ടപ്പെടില്ല കാരണം അവരുടേത് ഒരുതരം പ്രത്യേക ഇഷ്ടം ആണല്ലോ...
പ്ര .മോ. ദി .സം
No comments:
Post a Comment