Thursday, February 17, 2022

തിരുകി കയറ്റുന്ന "രാഷ്ട്രീയം"



 തിരുകി കയറ്റുന്ന "രാഷ്ട്രീയം"


 നാളെ അവതരിപ്പിക്കേണ്ട നയ പ്രഖ്യാപനത്തിൽ ഗവർണർ ഒപ്പിടില്ല എന്ന് പറയുന്നത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ഉള്ളവർക്ക് പെൻഷൻ കൊടുക്കുന്നത് കൊണ്ടാണ് എന്നാണ് അറിയാൻ കഴിഞ്ഞത്.


അതൊരു നല്ല കാര്യം തന്നെയാണ് ..മാറി മാറി വരുന്ന സർക്കാരുകൾക്ക് മന്ത്രിമാർക്ക് പേഴ്സണൽ സ്റ്റാഫിനെ വെക്കേണ്ടത് അത്യാവശ്യമാണ്.പക്ഷേ അതിന് ശരിയായ എണ്ണം ഉണ്ടെന്നോ ആരെങ്കിലും അത് പാലിക്കുന്നുണ്ടോ എന്നൊന്നും തോന്നുന്നില്ല...


അത് കൊണ്ട് തന്നെ അടുപ്പകാരായ ആൾക്കാരെ മുഴുവൻ പേഴ്സണൽ സ്റ്റാഫിൽ തിരുകിക്കയറ്റി ജനസേവനം എന്ന നിലയിൽ അവനു "പണി" ഒപ്പിച്ചു കൊടുക്കുന്നു.


അത് മാത്രമല്ല രണ്ടോ മൂന്നോ വർഷം കഴിഞ്ഞാൽ ഭൂരിഭാഗം പേരെയും മാറ്റി അടുത്ത അടുപ്പകാർക്ക് അവസരം നൽകുന്നു...അങ്ങിനെ ഒരു സർകാർ കാലാവധി കഴിയുമ്പോൾ അനേകം പേർക്ക് പണിക്ക് പുറമെ പെൻഷനും കിട്ടുന്നു...


എപ്പഠിയുണ്ട് രാഷ്ട്രീയക്കാരുടെ ഐഡിയ... ജന സേവനമാണ് രാഷ്ട്രീയം...പക്ഷേ ചുരുക്കം പേര് ഒഴിച്ച് പലർക്കും ഇത് വരുമാന മാർഗമാണ്.ഇതാണ് ഗവർണർ എതിർക്കുന്നത്...നല്ല കാര്യം തന്നെയാണ്...പക്ഷേ നയ പ്രഖ്യാപനത്തിൽ ഒപ്പിടാതിരിക്കാൻ ഗവേർണറ്ക്ക് അവകാശം ഇല്ലെന്നാണ് നിയമൊപദേശകർ പറയുന്നത്..നയ പ്രഖ്യാപനം എന്നത് ക്യാബിനറ്റ് തീരുമാനമാണ് അതിൽ ഒപ്പിടാതെ മാറി നിൽക്കുന്നത് തൻ്റെ കടമയിൽ നിന്നും വ്യതിചലിക്കലാണ്.അത് കൊണ്ട് ഒപ്പിട്ടില്ല എങ്കിലും നാളെ സ്പീക്കർ മുഖേന അത് പ്രഖ്യാപിക്കാൻ പറ്റും എന്നാണ് അറിയുന്നത്.പിന്നീട് അത് നിയമത്തിൻ്റെ വഴിയിലേക്ക് പോകുകയും ചെയ്യും...ഗവർണർ പരാജയപ്പെടുന്ന അവസ്ഥയാണ് ഉണ്ടാകുക.


പിന്നെ ഇപ്പൊൾ  അടുത്തടുത്ത കാലങ്ങളിൽ ഉള്ള ഒരു അവസ്ഥ വെച്ച് പലതും കൊടുക്കൽ വാങ്ങൽ രീതിയാണ് സർക്കാരും ഗവർണറും തമ്മിൽ കാണിക്കുന്നത്..അത് കൊണ്ട് തന്നെ ഇതും വെറും ഒരു ഷോ ഓഫ് ആയി അവസാനിക്കാൻ തന്നെ ആണ് സാധ്യത കൂടുതൽ...


കൂട്ടി ചേർക്കുന്നു..


(ഇത് പോസ്റ്റ് ചെയ്തു അഞ്ച് പത്ത് മിനിറ്റിനുള്ളിൽ കൊമ്പ്രോമൈസ് ആയി....ഞാൻ പറഞ്ഞില്ലേ...വെറും ഷോ....)


പ്ര  . മോ .ദി .സം

No comments:

Post a Comment