ഇപ്പൊൾ അടുത്തായി ഇറങ്ങിയ, ചില മതഭ്രാന്തന്മാർ വിവാദത്തിൽ ആക്കിയ ചില സിനിമകൾ കണ്ടപ്പോൾ തോന്നി എന്തുകൊണ്ട് ആ ഭ്രാന്തന്മാർ സുജിത് ലാൽ സംവിധാനം ചെയ്ത രണ്ട് എന്ന ചിത്രത്തിന് എതിരെ ഒരക്ഷരം സംസാരിച്ചില്ല എന്ന്...
ഉത്തരം വളരെ സിമ്പിൾ ആണ് കേട്ടോ...ഇപ്പൊൾ ഉള്ള മതം കൊണ്ട് കളിക്കുന്ന
രാഷ്ട്രീയത്തെ പച്ചയായി കാണിക്കുന്നത് കൊണ്ട് ഇതിനെ കുറിച്ച് സംസാരിച്ചാൽ, എതിർത്തു പറഞ്ഞാല് തങ്ങളുടെ മതം കൊണ്ടുള്ള കളികൾ , ചെയ്തികൾ എല്ലാവരും അറിയും എന്നുള്ള ഭയം.. എല്ലാ മതത്തിലും ഉള്ള " കുത്തിതിരുപ്പ്" കാരേ ശരിക്ക് തുറന്നു കാട്ടുന്നുണ്ട് ചിത്രം.ഉസ്താദും പൂജാരിയും ഒക്കെ ആരാധനാലയം ഭരിക്കുന്ന "മതങ്ങളുടെ " വാക്കുകൾ ധിക്കരിക്കാൻ പറ്റാതെ വിഷമിക്കുന്നത് ഇക്കാലത്ത് ഒരു വസ്തുത തന്നെയാണ്.
പ്രസിദ്ധമായ എടപ്പാൾ ഓട്ടം ഓർമയുണ്ടോ? അവിടെ ആരൊക്കെ ഓടി എന്നത് ഇപ്പോഴും പലർക്കും അജ്ഞാതമാണ്.. ഇരുപാർട്ടികൾ പ്രചരിപ്പിച്ച അസത്യങ്ങൾ മാത്രമാണ് നമ്മൾക്ക് അറിയുന്നത്..സത്യം പറഞ്ഞാല് രണ്ടു കൂട്ടരും വാലിന് തീ പിടിച്ച പോലെ ഓടിയിട്ടുണ്ട് എന്നതാണ് കണ്ടു നിന്നവർ പറഞ്ഞ വാസ്തവം..ചിത്രത്തിൽ അത് കൃത്യമായി കാണിക്കുന്നുണ്ട്..പാർട്ടികൾ മാറി മതങ്ങളിൽ ഒതുങ്ങി പോയി എങ്കിൽ കൂടി.
ചിത്രം കണ്ടു തുടങ്ങുമ്പോൾ എന്തിനാണ് ഈ ചിത്രത്തിന് രണ്ട് എന്ന് പേരിട്ടത് എന്നൊരു സംശയം മനസ്സിൽ ഉടലെടുക്കും...എന്നാല് ഏകദേശം പകുതി ആകുമ്പോൾ ഇതിലും മികച്ച മറ്റൊരു പേര് സിനിമക്ക് ഇടാൻ ഇല്ല എന്ന് മനസ്സിലാകും.
വിഷ്ണു ഉണ്ണികൃഷ്ണൻ നമ്മൾ മലയാള സിനിമ ഉപയോഗപ്പെടുത്തുവാൻ വൈകിപോയ പ്രതിഭയാണ് എന്ന് ഈ ചിത്രം ഓർമിപ്പിക്കുന്നു...രേഷ്മ രാജൻ ആണെങ്കിൽ ആവശ്യം ഇല്ലാത്ത നായിക ആണെന്നും.
പ്ര. മോ .ദി .സം
No comments:
Post a Comment