ഒന്നൊന്നര മണിക്കൂർ മാത്രമുള്ള ചിത്രം പെട്ടെന്ന് തീർന്നെങ്കിലെന്ന് പ്രേക്ഷകർ ചിന്തിക്കണം എങ്കിൽ ഒന്നുകിൽ അവർ അത് കണ്ടു മടുത്ത പ്രമേയം ആയിരിക്കും അല്ലെങ്കിൽ സഹിക്കാൻ പറ്റാത്ത ബോറടി കൊണ്ടായിരിക്കും.
പത്ത് വർഷങ്ങൾക്കിപ്പുറം ഇതേ പോലെ ഹൈ ജാക്ക് കഥകൾ പല ഭാഷകളിലും ഇടക്കിടക്ക് വരുന്നുണ്ട്...തുടക്കം കാണുമ്പോൾ തന്നെ കഥയുടെ ഗതി ,ക്ലൈമാക്സ് എന്നിവ നമുക്ക് അറിയാവുന്നത് കൊണ്ട് വലിയ ഉത്സാഹം ഇല്ലെങ്കിലും അതിനിടയിൽ വല്ലതും ടിസ്റ്റ് ആക്കി പുതുമ കൊണ്ട് വരുന്നുണ്ട് എന്ന് കരുതി നമ്മൾ കാത്തിരിക്കും...പക്ഷേ ഫലം നഹി..
ബാങ്ക് റോബറി നടത്തി കൊലപാതകം ചെയ്ത പ്രതികൾ പോലീസിൽ നിന്നും രക്ഷപ്പെടുവാൻ ടൂറിന് പോകുന്ന വിദ്യാർഥികളുടെ ബസ്സ് തട്ടി കൊണ്ട് പോകുന്നതും പിന്നെ പോലീസും കേന്ദ്ര ഏജൻസികൾ ഒക്കെ രക്ഷിക്കുവാൻ ശ്രമിക്കുന്നതുമാണ് വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത ചിത്രത്തിൻ്റെ കഥ. അതിനിടയിൽ ഒന്ന് രണ്ടു മരണം അതിൻ്റെ സെൻ്റി..അങ്ങിനെ ക്ലിഷെ പെരുന്നാൾ..
രണ്ടു മൂന്നു അവസരം പോലീസ്ന് കിട്ടിയിട്ടും തീവ്രവാദികൾ വെടിവെച്ചത് കൊണ്ട് പിൻവാങ്ങി പോകേണ്ടി വന്നു...പക്ഷേ കേന്ദ്ര ഏജൻസി വെടി വെക്കുമ്പോൾ തീവ്രവാദികൾക്ക് വെടി വെക്കുവാൻ പറ്റുന്നില്ല...അങ്ങിനെ ലോജിക് ഇല്ലാത്ത കുറെ രംഗങ്ങൾ ഉണ്ട്..ആദ്യ ശ്രമത്തിൽ തന്നെ പോലീസ് തീവ്രവാദികളെ പിടിച്ച് എങ്കിൽ സിനിമയും അരമണിക്കൂർ കൊണ്ട് തീർന്നേനെ....നിർമാതാവിൻ്റെ നഷ്ടവും ...നമുക്ക് സമയവും ലാഭം തന്നേനേ...
ഈ പ്ലാറ്റ്ഫോമിൽ നിന്ന് ഇതുവരെ നല്ലൊരു സിനിമ കാണാൻ പറ്റിയിട്ടില്ല എന്ന് കൂടി അടിവരയിട്ടു പറയുന്നു.
പ്ര .മോ. ദി .സം
No comments:
Post a Comment