ഒരു സിനിമ പതിയെ സഞ്ചരിച്ചു അവസാനം ആകാംഷയുടെ കൊടുമുടി തീർക്കുന്ന കുറെ ചിത്രങ്ങൾ വന്നിട്ടുണ്ട്...ചിലത് വഴിയിൽ വെച്ച് തപ്പി തടഞ്ഞു വീണു പോകും..എന്നാല് പലതും കൈയോതുക്കം കൊണ്ട് നമ്മളെ ത്രില്ലടിപ്പിക്കും.
ഒരു ഗ്രാമത്തിലെ കൂട്ടുകാരുടെ ഇണക്കങ്ങളും പിണക്കങ്ങളും നൊമ്പരങ്ങളും പ്രേമവും ഒക്കെ പറഞ്ഞു പോകുന്ന സിനിമ നാട്ടിൽ ഒരു കൊലപാതകം നടക്കുന്നതോടെ ഗിയർ മാറുകയാണ്.
കുറ്റവാളികളുടെ പ്രിയ കൂട്ടുകാരൻ അടുത്തിടെ പോലീസിൽ എത്തിയ ആൾ എന്ന നിലയിൽ അയാളും സംശയത്തിൻ്റെ നിഴലിൽ പോകുകയാണ്. അത് കൊണ്ട് തന്നെ ഈ കേസിൻ്റെ ഉത്തരവാദിത്വം അയാൾക്ക് കൂടി ഏറ്റെടുക്കേണ്ടി വരുന്നു.അയാളുടെ നിഗമനങ്ങളും അന്വേഷണങ്ങളും മറ്റുമാണ് സിനിമ പറയുന്നത്.
അധികം സിനിമയിൽ കണ്ടിട്ടില്ലാത്ത കലാകാരന്മാരെ കൊണ്ട് നവാഗതനായ സംവിധായകൻ ശരത് ജി മോഹൻ ഒരുക്കിയിരിക്കുന്നത് നല്ലൊരു ത്രില്ലർ സ്വഭാവം ഉള്ള സിനിമ തന്നെയാണ്. അതിനു അയാൾ വലിയ കയ്യടി അർഹിക്കുന്നുണ്ട്.
അവസാനം പറയുന്ന മോഷണ ശ്രമത്തിൻ്റെ കാര്യം ന്യായീരിക്കാനാവില്ല എങ്കിലും കോർപറേറ്റ് മേധാവികൾ തൊഴിലാളികളെ കൊണ്ട് ജോലി പോവാതിരിക്കുവാൻ പ്രഷർ കൊടുത്തു ചെയ്യിക്കുന്ന കാര്യങ്ങൽ മനസ്സിലാക്കിയാൽ ഇതൊക്കെ നിസ്സാരം എന്ന് തോന്നിയേക്കാം.
പ്ര .മോ. ദി. സം
No comments:
Post a Comment