നിലവിൽ തമിഴ് സിനിമയിൽ മികച്ച ആക്ഷൻ നൽകുന്ന ഒരു നടനാണ് വിശാൽ..അത് കൊണ്ട് തന്നെ സ്റ്റണ്ട് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് വിശാൽ സിനിമ ഹരമാണ് .
തു. പ. ശരവണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലും രോഷവും ദേഷ്യവും അടക്കുവാൻ പറ്റാത്ത ചോര തിളപ്പുള്ള നായകനെയാണ് വിശാൽ അവതരിപ്പിക്കുന്നത്.
മുൻപ് അത്യാവശ്യം കഥയുള്ള ചിത്രങ്ങളിൽ ആക്ഷൻ കൊണ്ട് കാണികളെ കയ്യിലെടുത്ത വിശാൽ ഇപ്പൊൾ പഴയ പ്രമേയങ്ങൾ പൊടി തട്ടിയെടുത്തു പരീക്ഷിക്കുകയാണ്. നമ്മൾ തമിൾ സിനിമയിൽ തന്നെ കണ്ടു പഴകിയ ഒരു കഥയാണ് എങ്കിലും അവതരണത്തിലെ വ്യതസ്തത കൊണ്ട് കണ്ടിരിക്കാവുന്ന ചിത്രം ആക്കി മാറ്റിയിട്ടുണ്ട്.
വിശാലിൻ്റെ പൊടി പറക്കുന്ന സ്റ്റണ്ട് സീനുകൾ തന്നെയാണ് മുഖ്യ ആകർഷണം.പോലീസിൽ ജോലി പ്രതീക്ഷിച്ചു നിൽക്കുന്ന നായകന് സമ്മർദത്തിന് വഴങ്ങി അച്ഛൻ അടങ്ങുന്ന പോലീസിൻ്റെ തന്നെ ചില പേക്കൂത്തുകൾ കാണേണ്ടി വരികയും അത് തൻ്റെ കുടുംബത്തിലേക്ക് വരെ എത്തുമ്പോൾ കയ്യും കെട്ടി നോക്കി നിൽക്കാതെ പ്രതികരിക്കുന്നത് ആണ് ചിത്രം പറയുന്നത്.
അതിനിടയിൽ പ്രണയം ,അണ്ണൻ തങ്കി പാശം, നൻപൻ തുണ,അമ്മ പാസം, വില്ലൻ്റെ രംഗ പ്രവേശം അങ്ങിനെ പതിവ് ക്ലീഷെകളൊക്കെ കടന്നു വരുന്നു..ഇവയൊക്കെ സമാസമം എവിടെ ഒക്കെ പ്ലേസ് ചെയ്യണം എന്നറിയാവുന്ന സംവിധായകൻ യുവൻ ശങ്കർരാജ യുടെ സംഗീതത്തിൻ്റെ അകമ്പടിയോടെയാണ് നമ്മളെ രസിപ്പിക്കുന്ന ചിത്രം ഒരുക്കിയിരിക്കുന്നത്.
പ്ര .മോ. ദി. സം
No comments:
Post a Comment