സുന്ദരി പാവം നാട്ടുപുറത്ത് കാരിയായിരുന്നൂ..ആരോടും പെട്ടെന്ന് കൂട്ടുകൂടാതെ ആരോടും പരിഭവം ഇല്ലാതെ നാട്ടിൻ്റെ വിശുദ്ധി മാത്രം കൈമുതൽ ആയുള്ള പാവം പെണ്ണ്.അവളുടെ ചുറ്റുപാടുകൾ മാത്രം അറിയാവുന്ന അവിടെ മാത്രം ജീവിച്ചു വളർന്ന പെണ്ണ്.
നഗരത്തിൽ നിന്നും ഒരു കല്യാണത്തിന് ഗ്രാമത്തിൽ വന്ന പയ്യന് ഒറ്റ നോട്ടത്തിൽ തന്നെ അവളെ ഇഷ്ടപ്പെടുന്നു. പിന്നെ പെട്ടെന്ന് തന്നെ കല്യാണം അവിടുന്ന് നഗരത്തിലേക്കുള്ള പാലായനം..നഗരത്തിലെ തിരക്കും രീതികളും അവളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു എങ്കിലും അയാളുടെ സ്നേഹത്തിന് മുന്നിൽ എല്ലാം അവൾക്ക് ചെറുതായി തോന്നുന്നു.അടിച്ചു പൊളിച്ചു ഒരു മാസം കഴിഞ്ഞപ്പോൾ അവരുടെ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാവുകയും അത് വഷളായി വലിയ ദുരന്തത്തിലേക്ക് കലാശിക്കുകയും ചെയ്യുന്നു.
പതിവ് തെലുഗു ബഹളങ്ങൾ ഇല്ലാത്ത ഒരു കുഞ്ഞു ചിത്രമാണ് ഇത്.ഷംന കാസിം എന്ന മലയാള നടിയാണ് ടൈറ്റിൽ വേഷം ചെയ്തിരിക്കുന്നത്..സുന്ദരിയെ മികച്ചതാക്കാൻ ശ്രമിക്കുന്നുണ്ട്.പലപ്പോഴും പാളിപോകുന്നൂ എങ്കിലും പതിവ് തെലുഗു നടികളെക്കാൽ മെച്ചമാണ്.
ജാതകത്തിൽ നമുക്കുള്ള വിശ്വാസവും അന്ധവിശ്വാസവും അതിൻ്റെ മുതലെടുപ്പും ഒക്കെ വ്യക്തമായി പറയുന്നുണ്ട്.അത് പലരുടെയും ജീവിതത്തിൽ എത്രമാത്രം സ്വാധീനിക്കുന്ന് എന്നത് വ്യക്തമായി അറിയുന്നവർ തന്നെയാണ് രചന നടത്തിയിരിക്കുന്നത്.
ഒരു പെണ്ണ് കല്യാണം കഴിഞ്ഞു പോയാൽ ബാധ്യതയുള്ള ഒരു കുടുംബത്തിന് അവള് തിരിച്ചു വരുമ്പോൾ ഉണ്ടാകുന്ന നിസ്സഹായാവസ്ഥ കൂടി പറഞ്ഞു വെക്കുന്നുണ്ട്.മാതാപിതാക്കളുടെ ഉപദേശം അവരുടെ നിസ്സഹായാവസ്ഥ ആണെന്ന് തിരിച്ചറിഞ്ഞു തിരിച്ചു പോയ പല പെണ്കുട്ടികൾ സ്ത്രീധനത്തിൻ്റെ പേരിൽ കൊല്ലപ്പെടുന്ന നമ്മുടെ നാട്ടിൽ മകളുടെ പ്രശ്നങ്ങൾ ശരിക്കും പഠിച്ചു അവളെ ചേർത്ത് പിടിച്ചു ഉള്ളത് കൊണ്ട് സന്തോഷിച്ചാൽ കുറെ ദുരന്തങ്ങൾ ഒഴിവാക്കാം എന്ന് ചിന്തിക്കാൻ കൂടി നമ്മൾ തയ്യാറാകുന്നില്ല..അന്നേരം നമുക്ക് മുന്നിൽ വെക്കുവാനുള്ളത് നമ്മുടെ അഭിമാനം ആകുമ്പോൾ ചിതയിലെരിയുന്നത് നമ്മുടെ പെണ്കുട്ടികൾ ആണ്.
പ്ര .മോ .ദി .സം
No comments:
Post a Comment