പണ്ട് ബാംഗ്ലൂരിൽ ആയിരുന്നപ്പോൾ നമ്മുടെ അടുത്തുള്ള കൊട്ടകയിൽ കന്നഡ സിനിമ മാത്രം വരുന്നത് കൊണ്ട് തന്നെ ധാരാളം കന്നഡ സിനിമ കാണുമായിരുന്നു.
രവി ചന്ദ്രൻ,അമ്പരീഷ്,വിഷ്ണു വർദ്ധൻ,മാലാശ്രീ,പുനീത്,ശിവരാജ് തുടങ്ങി കുറെയേറെ താരങ്ങളെ സ്ക്രീൻ വഴി അറിയാം.. പിന്നെ കന്നഡ നാട്ടിൽ നിന്നും മാറിയപ്പോൾ അവരെയും വിട്ടു..പിന്നീട് ബാംഗ്ലൂരിൽ എത്തിയപ്പോൾ തൊട്ടപ്പുറത്ത് മലയാളം ,തമിൾ,ഹിന്ദി സിനിമകൾ ധാരാളം ഉള്ളത് കൊണ്ടു കന്നഡ ഭാഗത്തേക്ക് പോയില്ല..
എന്നാലും ഈ അടുത്ത കാലത്ത് കന്നഡ സിനിമ ഇൻഡസ്ട്രിയിൽ തരംഗമായി തിയേറ്റർ ഇളക്കി മറിച്ച കേ ജീ എഫ് കാണാതിരിക്കാൻ തോന്നിയില്ല.പിന്നെയും വർഷങ്ങൾ കഴിഞ്ഞു കാണുന്നതാണ് ദേവി പ്രസാദ് ഷെട്ടി സംവിധാനം ചെയ്ത് വിജയ് രാഘവേന്ദ്ര നായകനായ സീതാറാം ബിനോയ് എന്ന ഈ കന്നഡ സിനിമ.
പോലീസ് ഓഫീസർമാരുടെ ഭാര്യമാരെ മാത്രം കൊല്ലുന്ന കൊലയാളിയെ തേടി പോകുന്ന ഒരു പോലീസ് ഓഫിസറുടെ ക്രൈം ത്രില്ലർ കഥയാണ് ഇത്.
ഗ്രാമപ്രദേശത്ത് പുതുതായി വരുന്ന പോലീസ് ഇൻസ്പെക്ടറുടെ വീട് ആദ്യ ദിവസം തന്നെ കൊള്ളയടിച്ച കള്ളന്മാർ പിന്നീട് ഉള്ള ദിവസങ്ങളിൽ നാലഞ്ചു വീടുകൾ കൂടി കൊള്ളയടിക്കുന്നു.പോലീസിന് തലവേദനയായത് കൊണ്ട് അത് പരിഹരിക്കാൻ വലിയ വലവിരിക്കുന്നു എങ്കിലും അന്ന് പകൽ തന്നെ പോലീസ് ഇൻസ്പെക്ടറുടെ ഭാര്യ കൊല്ലപ്പെടുമ്പോൾ മോഷ്ടാക്കളല്ല കൊലയാളി എന്ന സത്യം ഇൻസ്പെക്ടർ മനസ്സിലാക്കുകയും അത് പോലീസ്കാരുടെ ഭാര്യയെ മാത്രം കൊല്ലുന്ന കില്ലർ ആണെന്ന് മനസ്സിലാക്കുന്നു. അത് അന്വേഷിച്ച് ഇൻസ്പെക്ടർ വലിയ ഒരു സത്യത്തിൽ എത്തിപ്പെടുന്നു.
മൊത്തത്തിൽ കണ്ടിരിക്കാൻ പറ്റുന്ന ക്രൈം ത്രില്ലർ തന്നെയാണ് സീതാറാം ബിനോയ്.
പ്ര .മോ. ദി. സം
No comments:
Post a Comment