ഇന്ത്യ കണ്ട മികച്ച നടന്മാരിൽ ധനുഷ് മുൻപന്തിയിൽ തന്നെയാണ്.കഴിവിൻ്റെ പ്രതിഫലനം തന്നെയാണ് ദേശീയ അവാർഡുകൾ.ചില ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടുണ്ട് എങ്കിലും മിക്ക ചിത്രങ്ങളും അദ്ദേഹത്തിൻ്റെ പ്രകടനം കൊണ്ടു ശ്രദ്ധിക്കപ്പെട്ടു.
"അത് രംഗീരെ" എന്ന ഈ ഹിന്ദി ചിത്രത്തിൽ സാറാ അലിഖാൻ അക്ഷൈകുമാർ ,സീമ ബിശ്വാസ്, എന്നിവർക്കൊപ്പം ധനുഷിൻ്റെ നല്ലൊരു പ്രകടനം കൊണ്ടു നല്ലൊരു ചിത്രം സമ്മാനിച്ചിരിക്കുന്നു .
ഡൽഹിയിൽ നിന്നും ബീഹാറിൽ എത്തുന്ന മെഡിക്കൽ വിദ്യാർത്ഥി ധനുഷിനെ വിവാഹ നിശ്ചയം നടക്കേണ്ട മുൻപത്തെ ആഴ്‌ച്ച അവിടെയുള്ള കുടുംബത്തിൽ നിന്ന് എപ്പൊഴും കാമുകനെ തേടി ഓടി പോകുന്ന ഒരു പരിചയവും ഇല്ലാത്ത പെണ്ണിനെ കൊണ്ട് കെട്ടിക്കുന്നൂ..അതും തട്ടിക്കൊണ്ടു പോയി ഗുണ്ടായിസം കൊണ്ട്...
പരസ്പരം ഇഷ്ടം ഇല്ലാത്ത അവർ ഡൽഹിയിൽ വെച്ച് അവളുടെ അന്യമതസ്ഥനായ കാമുകൻ മജീഷ്യൻ സജാദ് വന്നാൽ പോയി കൊള്ളാം എന്ന ധാരണയിൽ അവർ നല്ല ഫ്രണ്ട്സ് ആയി ഡൽഹിക്ക് യാത്ര തുടരുന്നു.
നാട്ടിലെ വിവാഹ നിശ്ചയം ഈ പെണ്ണിനെ കൊണ്ട് മുടങ്ങുമ്പോൾ വീണ്ടും അവരോന്നിച്ച് ഡൽഹിക്ക് വരികയും കാമുകനെ കണ്ടു മുട്ടുകയും നിയമപരമായ വേർപിരിയലിന് വേണ്ടി കാത്തിരിക്കുന്നു. ആ കാലയളവിൽ ഡോക്ടറെയും കാമുകനെയും ഒരേപോലെ ഇഷ്ടപ്പെടുന്ന നായികക്ക് ആരെ ഉപേക്ഷിക്കണം ആരെ സ്വീകരിക്കണം എന്ന വയ്യാത്ത അവസ്ഥയിൽ എത്തിപ്പെടുന്നൂ.
അതിനിടയിൽ നായകനും സുഹൃത്തും നായികയുടെ ചില രഹസ്യങ്ങൾ കണ്ടു പിടിക്കുന്നത് ചിത്രത്തിൻ്റെ ഗതി മാറ്റുന്നു. ആ രഹസ്യമാണ് ചിത്രത്തിൻ്റെ മുന്നോട്ടുള്ള പ്രയാണം ആകർഷകം ആക്കുന്നത്...
AR റഹ്മാൻ സംഗീതം നൽകിയ ഗാനങ്ങൾ കേൾക്കുവാൻ രസം ഉണ്ടെങ്കിലും അത് തൻ്റെ തന്നെ ചിത്രങ്ങളിൽ നിന്നും അവിടുന്നും ഇവിടുന്നു ഒക്കെ എടുത്ത് കൂട്ടി ചേർക്കേണ്ടി വന്നതാണെന്ന് മനസ്സിലാകും.ഉറവ വറ്റിയ റഹ്മാൻ അയൽപക്കത്തെ "മോഷണം" ഒഴിവാക്കി ഇപ്പൊൾ നാട്ടിലെ തന്നെ മറ്റുള്ളവരുടെ സംഗീതം കൊണ്ട് ഇൻസ്പയർ ആകുന്ന പ്രതീതി ചില ഗാനങ്ങളിൽ കാണിക്കുന്നുണ്ട്.
ധനുഷിനെ അക്ഷൈകുമാരിനെ ഇഷ്ടപ്പെടുന്നവർക്ക് മാത്രമല്ല പതിവ് ബഹളങ്ങൾ ഇല്ലാത്ത ഹിന്ദി സിനിമ കാണുവാൻ ആഗ്രഹിക്കുന്നവർക്ക് ഒരു തവണ കാണുവാൻ ഉള്ള വക ആനന്ദ് എൽ റായ് ഒരുക്കിയിട്ടുണ്ട്.
പ്ര .മോ. ദി .സം
No comments:
Post a Comment