സമയവും കാലവും തെറ്റി വരുന്ന സിനിമകൾ ഉണ്ട്..അരവിന്ദൻ്റെ അതിഥികൾ ഒക്കെ അങ്ങിനെ വന്ന സിനിമ ആയിരുന്നു എങ്കിലും അതൊക്കെ ഇരുകയ്യും നീട്ടി സ്വീകരിക്കുവാൻ പ്രേക്ഷകർക്ക് മടിയും ഉണ്ടായിരുന്നില്ല .വിനീത് ശ്രീനിവാസൻ്റെ ഉജ്ജ്വല പ്രകടനവും ഷാൻ റഹ്മാൻ്റെ നല്ല പാട്ടുകളും കൂടിയായപ്പോൾ കുടുംബങ്ങള്ക്ക് അതങ്ങ് കാലഭേദ്യമെന്നെ ഇഷ്ട്ടപെട്ടു .ഇപ്പോഴും ടിവിയിൽ വന്നാൽ പലരും ബോറടീക്കാതെകണ്ടു കൊണ്ടിരിക്കും
വിനീത്, ഷാൻ എന്നിവർ അവരുടെ കഴിവിൻ്റെ പരമാവധി നൽകി കൊണ്ട് പിന്നണിയിൽ ഉണ്ടായിട്ടും മാത്തുകുട്ടി എഴുതി സംവിധാനം ചെയ്ത ഈ ചിത്രം കഥ നടക്കുന്ന രണ്ടായിരത്തിൽ തുടക്കത്തിൽ മറ്റോ റിലീസ് ചെയ്തിരുന്നു എങ്കിൽ ഹിറ്റ് ആയേനെ .കാരണം ഇത് പോലത്തെ കുറെ ചിത്രങ്ങൾ വന്നു കഴിഞ്ഞു....
സ്കൂൾ,പ്ലസ് ടൂ, ആർട്സ് കേളേജ്,പ്രേമം,കുട്ടി കളി, ദുർബല നിമിഷത്തിൽ ഒന്നാകുക,ഗർഭം ധരിക്കുക, മാനം രക്ഷിക്കാൻ വീട്ടിൽ നിന്നും പുറത്താക്കുക, കോംപ്ലക്സ്, വീടുകൾ തേടി അലയുക, ദൈവ പുത്രനെ പോലെ ആരെങ്കിലും അഭയം കൊടുക്കുക,പ്രസവം, അതിൻ്റെ സെൻ്റി,വീണ്ടും കുടുംബവുമായി ഒന്നിക്കുക
ഇത് പ്രമേയമായി എത്ര സിനിമകൾ നമ്മൾ കണ്ടു കഴിഞ്ഞു..പഴയ വീഞ്ഞ് കുപ്പികൾ മാറ്റിയത് കൊണ്ട് മാത്രം ഹൃദ്യം ആകണം എന്നില്ല.അത് ഇപ്പൊൾ ഉള്ളവർക്ക് രസിക്കുവാൻ വേണ്ട ചേരുവകൾ കൂടി അല്പം ചേർക്കണം.
അടുത്തകാലത്തായി അടുത്തടുത്ത് നല്ല സിനിമകൾ ചെയ്തു കൊണ്ട് നല്ല ഇമേജിൽ നിൽക്കുകയായിരുന്ന ആസിഫ് അലിയും ഈ സിനിമ തിരഞ്ഞെടുക്കരുത് ആയിരുന്നു..വലിയ ഉയരങ്ങളിൽ നില്ക്കുമ്പോൾ തുടരെ പടങ്ങൾ ചെയ്തു കൂപ്പു കുത്തി താഴേക്ക് പോയ ഭൂതകാലം എങ്കിലും ഓർക്കണമായിരുന്നു.
നല്ല കുറെ നവ സിനിമകൾ ആഴ്‌ചകൾ തോറും ഇറങ്ങുന്ന ഈ സമയത്ത് ഇത് പോലെയുള്ള പഴയ പ്രമേയവുമായി വന്നു തീയേറ്ററിലേക്ക് വിളിച്ച് വരുത്തി വെറുതെ ആൾക്കാരെ മിനകെടുത്തരുത്.
പ്ര .മോ .ദി .സം
No comments:
Post a Comment