ചില ചിത്രങ്ങൾ ഉള്ള് പൊള്ള ആണെങ്കിൽ കൂടി അതിൻ്റെ അവതരണം കൊണ്ട് നല്ലൊരു ദൃശ്യവിരുന്നായി മനസ്സിനെ ഹരം കൊള്ളിച്ചു കാണുവാൻ നമുക്ക് കഴിയും.അങ്ങിനെ ഉള്ള ഒരു സിനിമയാണ് ടിനു പാപ്പച്ചൻ ,ആൻ്റണി വർഗീസ്,അർജുൻ അശോകൻ, ആന എന്നിവരെ വെച്ച് ഒരുക്കിയ അജഗജാന്തരം.
ചുരുക്കി പറഞ്ഞാല് ഒരു ദിവസം പകലും രാത്രിയുമായി ഒരു ഉത്സവത്തിനിടെ നടക്കുന്ന സംഭവങ്ങൾ. നമ്മളെ ബോറടിപ്പിക്കാതെ രണ്ടു മണിക്കൂർ പിടിച്ചിരുത്താൻ ചിത്രത്തിന് കഴിയുന്നു എങ്കിൽ അങ്ങിനെ ഉള്ള ചിത്രങ്ങൾ എടുക്കുന്ന അണിയറക്കാർ തീർച്ചയായും പ്രേക്ഷകരുടെ പൾസ് അറിയുന്നവർ തന്നെയായിരിക്കും.
ഉത്സവത്തിനിടെ അല്ലറ ചില്ലറ ഉരസലുകൾ പതിവാണ്.. എല്ലാ സ്ഥലത്തും "ഏണി"പിടിക്കുന്നവർ നമ്മുടെ സൗഹൃദ കൂട്ടായ്മയിൽ കാണും.അങ്ങിനെ രക്ത തിളപ്പുള്ള "നാട്ടു"കാരുമായി കോർത്ത ആനകാരനെ "ഒരു പണി" കൊടുക്കുവാൻ വേണ്ടി നാട്ടിലെ തെമ്മാടി കൂട്ടം ഒരുംബെടുന്നതിനെ കുറിച്ചാണ് കഥ.പ്രാണ രക്ഷാർത്വം ഉള്ള അവരുടെ പ്രയാണം നമ്മളെ ത്രില്ലടിപ്പിക്കും.പ്രത്യേകിച്ച് ആനയെ വെച്ചുള്ള കളി അടിപൊളി.
സകല തെണ്ടിത്തരം ചെയ്തു പൂരം വരെ മുടക്കി നാട്ടുകാരുടെ സകല പ്രാക്കും കിട്ടിയവരെ ഒരു പോറൽ പോലും പറ്റാതെ നാട്ടുകാരെ പഞ്ഞിക്കിട്ട് രക്ഷപ്പെടുവാൻ അനുവദിക്കുന്നത് ഒരു പോരായ്മയായി തോന്നി.കയ്യൂക്ക് ഉള്ളവന് കാര്യം കാണാം എന്ന സിദ്ധാന്തം ആയിരിക്കും എഴിതിയവൻ്റെ മനസ്സിൽ...
പ്ര. മോ .ദി. സം
No comments:
Post a Comment