കിഴക്കമ്പലം നടന്നത് "ഒറ്റപ്പെട്ട" സംഭവം ആണെന്നും അതിൻ്റെ ഉത്തരവാദി ഇന്നേ ആൾ ആണെന്നും ഒക്കെ രാഷ്ട്രീയക്കാർ വിധി എഴുതി കഴിഞ്ഞു.സ്വാഭാവികം.. കാലിനടിയിൽ ഉള്ള മണ്ണ് ചോർന്ന് ഒലിച്ചു പോകുമ്പോൾ ആരുടെയെങ്കിലും തലയിൽ കെട്ടി വെച്ച് രക്ഷപ്പെടുക എന്നത് നമ്മുടെ സ്ഥിരം പരിപാടിയാണ് .ചെയ്യേണ്ടത് സമയത്ത് ചെയ്യാതെ ഗീർവാണം വിടും ..
ഒന്നാമത് ട്വൻ്റി ട്വൻറി എന്ന പാർട്ടി രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി മാറിയിട്ട് കാലം കുറെയായി .വൺ ടൈം വണ്ടർ എന്ന് കരുതി പ്രതീക്ഷയോടെ അടുത്ത തവണ കാത്തിരുന്ന അവർക്ക് വെള്ളിടി ആയി അവർ വളർന്നു പന്തലിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.ഒരു പാർട്ടി വളരണം എങ്കിൽ നന്മ മാത്രം ചെയ്താൽ മതിയാകില്ല തിന്മയും ഉണ്ടാകും. ആ തിന്മകൾക്ക് വേണ്ടി പലരെയും അണിയറയിൽ ഊട്ടി വളർത്തി നിർത്തിയിരിക്കും.ഇത് പാർട്ടികൾക്ക് നന്നായി അറിയാമായിരിക്കും.അവർ അത് കാലകാലങ്ങൾ ആയിട്ട് ചെയ്തു കൊണ്ടിരിക്കുന്നത് ആയിരിക്കും.അതുകൊണ്ട് തന്നെ അവർക്ക് ഉറപ്പിച്ചു പറയാം.
അവിടെയാണ് നമ്മുടെ പോലീസിൻ്റെ പരാജയം.അടി വാങ്ങിയപ്പോൾ അവിടെ ഇടക്കിടക്ക് പ്രശ്നങ്ങൾ ഉണ്ടെന്ന് പറയുന്ന പോലീസ് ഇതുവരെ അതിനുള്ളിലെ ക്രിമിനലുകളെ കാണാതെ പോയത് എന്ത് കൊണ്ട്?ഇപ്പൊൾ ആരോപിക്കുന്ന ലഹരികൾ സുലഭമായി കിട്ടുന്ന സ്ഥലം റെയ്ഡ് ചെയ്യുന്നതിൽ
മുൻപ് പരാജയപ്പെട്ടു എങ്കിലും പിന്നെ കൂടുതൽ ഫോഴ്സുമായി പോയി പിടിച്ചെടുത്ത് നിയമം കാത്തില്ല? കമ്പനി വളർത്തുന്നു എന്ന് പറഞ്ഞ ക്രിമിനലുകളെ എന്ത് കൊണ്ട് പോലീസ് ബുദ്ധിയിൽ മുൻപേ മനസ്സിലാക്കിയില്ല.
അന്യസംസ്ഥാന അതിഥികൾ മുഴുവൻ പ്രശ്‌നകാർ ആയിരിക്കില്ല..പക്ഷേ ഇനിയും നമ്മൾ അടുത്ത ദുരന്തം വരെ കാത്തു നിൽക്കുന്നത് അപകടമാണെന്ന് തിരിച്ചറിയണം.ഓരോ പോലീസ് സ്റ്റേഷൻ്റെ കീഴിലും ഉള്ളവരുടെ വ്യക്തമായ കണക്കുകൾ വേണം മേൽവിലാസം വാങ്ങണം.അവർ ഒളിച്ചോടി വന്ന ക്രിമിനലുകൾ അല്ലെന്ന് ഉറപ്പ് വരുത്തണം.
മടിയന്മാരായ നമ്മൾ മലയാളികൾക്ക് അധ്വാനിക്കുന്ന ജനങ്ങളുടെ സേവനം ആവശ്യമുണ്ട് .അത് കൊണ്ട് തന്നെ അവരെ മുഴുവൻ ഈ "ഒറ്റപ്പെട്ട" സംഭവത്തിൻ്റെ പേരിൽ കുരിശിൽ തറക്കരുത്. അവർക്കുള്ളിലെ ക്രിമിനലുകളെ കണ്ടു പിടിച്ചു എന്തായാലും തിരിച്ചു അയക്കണം.ഇവിടെ ഉള്ളവരുടെ രേഖകൾ സുതാര്യമാണ് എന്ന് ഉറപ്പാക്കണം.അന്നേരം കുറെ എണ്ണം പൗരത്വ നിയമങ്ങളും മറ്റും പറഞ്ഞു വരും തീർച്ച...അത് കൂടി മനസ്സിൽ കണ്ട് കാര്യങ്ങൽ നല്ല രീതിയിൽ തീർക്കണം.
ഈ സംഭവം വർഗീയ വൽക്കരിക്കുവാൻ ചില ശ്രമങ്ങൾ ഉണ്ടാകുന്നുണ്ട്..അത് നേരായാലും അല്ലെങ്കിലും അത് മുതലെടുക്കാൻ ആരെയും അനുവദിക്കരുത്.ചിലരൊക്കെ മതം ജാതി ദേശം ഒക്കെ ഉയർത്തി കൊണ്ട് മാത്രം വളർന്നു വരുവാൻ ആഗ്രഹിക്കുന്നവരാണ്.അവരുടെ ലക്ഷ്യം വേറെയാണ്.
ഇനി ഈ "ഒറ്റപ്പെട്ട" സംഭവങ്ങൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം സംഭവിക്കാതെ നോക്കണം..അന്യ സംസ്ഥാന "അതിഥികൾ" വന്നതിനു ശേഷം ക്രൈം റേറ്റ് അല്പം കൂടിയിട്ടുണ്ട്.ലഹരി മരുന്നുകളും മറ്റും അവർക്കിടയിൽ സുലഭമായി കിട്ടും എന്നു പലർക്കും അറിയാം.അത് കൂടി പരിഗണിച്ച് അതുവരുന്ന മാർഗങ്ങൾക്ക് കൂടി തടയിടാൻ പറ്റണം..
അല്ലെങ്കിൽ വീണ്ടും നമ്മുടെ മാനം കളഞ്ഞു പോലീസുകാർക്ക് ഓടി ഒളിക്കേണ്ടി വരും..അതുകൊണ്ട് ഇപ്പോളത്തെ ചെറിയ വിഷമങ്ങൾ സഹിച്ചു യുക്തമായ വലിയ കാര്യങ്ങൽ ചെയ്യുക.
അതിഥികൾ അതിഥികൾ ആയി തന്നെ തുടരട്ടെ ..എന്നാല് അവൻ തീൻമേശയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ കൈകെട്ടി നോക്കി നിൽക്കരുത്...വീട് വിട്ട് ഓടി പോകുകയും അരുത്.
വാൽകഷ്ണം: ഇപ്പൊൾ എതിരാളികൾ സോഷ്യൽ മീഡിയയിൽ പുതിയ അഭ്യന്തര മന്ത്രിക്കു വേണ്ടി "ഇൻ്റർവ്യൂ" ആരംഭിച്ചിട്ടുണ്ട്..മുതലാളി തന്നെ അവിടെയിരിക്കുന്നത് കൊണ്ട് ആർക്കും വലിയ പ്രതീക്ഷ വേണ്ട.
പ്ര .മോ .ദി. സം
No comments:
Post a Comment