മാധ്യമ രംഗം ഇന്ന് പിടിപ്പ്കെടിൻ്റെ നിലവറയാണ്. ആടിനെ പട്ടി യാക്കുവാനും തിരിച്ചു ആട് ആക്കുവാനും അവർക്ക് നിമിഷങ്ങൾ മതി.റേറ്റിംഗ് എന്നതു ആളെ പറ്റിക്കാൻ ഉണ്ടാക്കിയത് ആണ് എന്ന് അതിൻ്റെ പിന്നിലെ വിവരങ്ങൾ പരിശോധിച്ചാൽ അറിയാം. എന്നിട്ട് പോലും അത് കൂട്ടാനും കുറക്കാനും അത് വലിയ സംഭവം ആണെന്ന് പലരെയും വിശ്വസിപ്പിക്കുവാനും അവർ തന്നെ പല നാടകങ്ങളും കളിക്കും.
വാർത്തകൾ സൃഷ്ടിക്കും,സ്വയം ഉണ്ടാക്കും,പലരെയും ബലിയാടാക്കി ഷോ ഹിറ്റ് ആക്കും..കുറെപേരെ എയറിൽ നിർത്തും കുറേപ്പേർ ക്കു പരവതാനി വിരിക്കും പലരെയും അപമാനിച്ച് വിടും...കരയിക്കും..പരസ്യം തരുന്നവർ എന്ത് ചെറ്റത്തരം ചെയ്താലും കണ്ണടക്കും.തെറ്റ് സംഭവിച്ചു കുടുംബങ്ങൾ വഴിയാധാരം ആയാൽ പോലും ഒരു ക്ഷമയോ മാറ്റി പറച്ചിലോ ഉണ്ടാകാറില്ല പലരിൽ നിന്നും.നാവു വഴങ്ങുന്ന കാലത്തിൽ ലൈസൻസ് ഇല്ലാതെ എന്തും പറയുന്നവര്.
കേരള രാഷ്ട്രീയത്തിലെ അഴിമതി കറ പുരളാത്ത മികച്ച ഒരു കോൺഗ്രസ്സ് "സഖാവ്" ആയിരുന്നു.പി.ടീ....പറഞ്ഞ കാര്യങ്ങളിൽ എല്ലാം സ്വന്തം പാർട്ടിയോട് ആണെങ്കിൽ പോലും പോരാടികൊണ്ട് നേടിയെടുത്ത ശുദ്ധൻ.നാലഞ്ചു കൊല്ലം മുൻപു ചില " പരനാറി" മാധ്യമങ്ങൾ പള്ളിക്കും പാട്ടകാർക്കും ചപ്പു കാർക്കും വേണ്ടി അദ്ദേഹത്തെ കൊണ്ട് പറഞ്ഞത് ഒക്കെ ഒറ്റ രാത്രികൊണ്ട് വിഴുങ്ങി ഒരു ഉളുപ്പും കാണിക്കാതെ മഹാൻ ആക്കുന്നത് ലൈവ് ആയി കണ്ടവരാണ് നമ്മൾ.
ഇതേ പേരിൽ മുൻപ് ഹിന്ദിയും മലയാളവും മറ്റു ഭാഷകൾ ഒക്കെ ചലചിത്രം ഉണ്ടാക്കി എങ്കിൽ കൂടി ഇത് ഒരു പുതുമയുള്ള അനുഭവം ആണ്.കിംഗ്ബെയോൺഗ് വൂ വിൻെറ "ദി ടെറർ ലൈവ്" എന്നതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രാം മധ്വാനി കാർത്തിക് ആര്യനെയും മൃനാൽ താക്കുർ,അമൃത സുഭാഷ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഉണ്ടാക്കിയ ഹിന്ദി ചിത്രം .
ദി ടെറർ ലൈവ് തന്നെയാണ് ചിത്രം പറയുന്നത്.സിറ്റിയിൽ നടക്കുന്ന ടെറർ അറ്റാക്ക് ലൈവ് ആയി കാണിക്കുവാൻ നിർബന്ധിതനായ ഒരു പ്രൈം റീഡറുടെ, അയാളെ തേടിയെത്തുന്ന കുറ്റവാളിയുടെ ലൈവ് ഫോൺ കോൾ,അതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങൾ ,വാർത്ത ചാനലുകൾ തമ്മിലുള്ള മത്സരങ്ങൾ,അതിൽ രക്തസാക്ഷികൾ ആകുന്നവർ ,ബലിയാടുകൾ അങ്ങിനെ മാധ്യമ രംഗത്തെ കുറെ ഉള്ളുകള്ളികൾ വെളിച്ചത്ത് കാണിക്കുന്നുണ്ട്.
സത്യവും നീതിയും മാന്യതയും പലപ്പോഴും പാലിക്കാതെ മറ്റുള്ളവരുടെ സ്വകാര്യത മാനിക്കാതെ മരണ വീടുകളിൽ പോലും പോയി അവരുടെ വേണ്ടപ്പെട്ടവരുടെ അണ്ണാക്കിൽ മൈക്ക് കേററി റേറ്റിങ് കൂട്ടുവാൻ ലൈവ് കാണിക്കുന്ന ഈ കൂട്ടത്തെ "കടക്ക് പുറത്ത്" എന്നു പറഞ്ഞ് തന്നെ ആട്ടി ഓടിക്കണം.
പ്ര .മോ .ദി. സം
No comments:
Post a Comment