ദാമ്പത്യത്തിൽ മുരിങ്ങയുടെ പ്രാധാന്യം നല്ലവണ്ണം അറിയുന്ന സംവിധായകൻ തമിഴിൽ എടുത്ത ചിത്രം ദ്വയാർത്ഥ സംഭാഷണം കൊണ്ട് സമ്പന്നമാണ്.എത്തി കൊണ്ട് തന്നെ പരമ ബോറുമാണ്.
ഒരു കാലത്ത് തമിഴിലെ മുടിചൂടാ മന്നൻ ആയ ഭാഗ്യരാജ്ൻ്റെ മകൻ നായകൻ ആയ ചിത്രം എന്തുകൊണ്ട് ശന്തനു എന്ന ആ താരപുത്രന് ഉയരങ്ങൾ കീഴടക്കാൻ പറ്റുന്നില്ല എന്ന് അഭിനയത്തിലൂടെ തെളിയിക്കുന്നു .ഭാഗ്യരാജ് കൂടി അഭിനയിച്ച ഈ ചിത്രം കൊണ്ട് ആർക്കും വലിയ ഗുണം ഉണ്ടാകാനിടയില്ല..ഇതിൽ അഭിനയിക്കുന്നത് വിലക്കാനും ആ അച്ഛൻ മിനകെട്ടില്ല.
കല്യാണവും ആദ്യരാത്രിയും ആയി ഒരു ദിവസം കൊണ്ട് അവസാനിക്കുന്ന ചിത്രം സഹിക്കാൻ കുറച്ചു ബുദ്ധിമുട്ടും.കാരണം കോമഡി എന്ന പേരിൽ കുറെ വളിപ്പുകൾ ആദ്യാവസാനം വാരി വിതറുന്നുണ്ട്.
ആദ്യരാത്രിയിൽ പെണ്ണിൻ്റെ ദേഹത്ത് ഒരു വിരൽ കൊണ്ട് പോലും സ്പർശിക്കുന്നത് വിലക്കുന്ന പെരിയവർ...അഥവാ അങ്ങിനെ എന്തെങ്കിലും സംഭവിച്ചാൽ നഷ്ടപ്പെട്ടു പോകുന്ന മുന്നൂറു കോടി കുടുംബ സ്വത്ത്..
അന്ന് തന്നെ ശാന്തി മുഹൂർത്തം നടന്നില്ലെങ്കിൽ കുടുംബത്തിലുള്ള ശാപം മൂലം കുട്ടികൾ ഇല്ലാതായി പോകും എന്ന് വധുവിനെ ഉപദേശിക്കുന്ന ആൻ്റി...അങ്ങിനെ ശാന്തി മുഹൂർത്തം "നടക്കാനും നടക്കാതിരിക്കുവാനും" ഉള്ള വരൻ്റെയും വധുവിൻ്റെയും പെടാപാടുകൾ ആണ് കഥ.
നല്ല നല്ല പരീക്ഷണങ്ങൾ കൊണ്ട് മുന്നിട്ടു നിൽക്കുന്ന തമിഴിൽ കാലംകെട്ട സമയത്ത് തന്നെ ഇത്തരം ചിത്രങ്ങൾ ഇറങ്ങുന്നുണ്ട് എന്നത് ആണ് ചിന്തിക്കേണ്ട വിഷയം.
പ്ര.മോ.ദി.സം
No comments:
Post a Comment