ഒരു ചിത്രം പ്രമോഷൻ്റെ പീക് പോയിൻ്റ് വരെ എത്തിച്ചു ആളുകൾക്ക് ഭയങ്കര പ്രതീക്ഷ കൊടുക്കുന്നു എങ്കിൽ സ്വയം മനസ്സിൽ ഉറപ്പിക്കുക "തള്ളു കുറച്ചു കൂടുന്നുണ്ട് "അല്ലെ എന്ന്.പിന്നെ അത് മനസ്സിൽ കരുതി മാത്രം ചിത്രം കാണുക.മുൻപ് "മരക്കാരിൽ "ഇത് നമ്മൾ അനുഭവിച്ചത് കൊണ്ടാണ് പറഞ്ഞത്..അത് കൊണ്ട് തന്നെ ചിത്രം കുഴപ്പം ഇല്ലായിരുന്നു എങ്കിൽ കൂടി നെഗറ്റീവ് കമൻ്റ് വന്നു.പിന്നെ തിയേറ്ററിൽ ആളുകൾ പോയത് കൊണ്ടു കാര്യം മനസ്സിലായി.ചിത്രം പണം വാരി.
രണ്ടു മൂന്നു കൊല്ലമായി ഈ സൂപ്പർ ഹീറോ ചിത്രത്തിൻ്റെ തള്ളു നമ്മൾ കാണുന്നു അതിനിടയിൽ പള്ളി കത്തിക്കൽ വിവാദം അങ്ങിനെ ഇടക്കിടക്ക്
"മുരളി "നമ്മുടെ ഇടയിൽ കയറി വന്നു.അത് കൊണ്ട് തന്നെ എല്ലാവർക്കും അമിത പ്രതീക്ഷ ആയിരുന്നു.അതും മലയാളത്തിൻ്റെ ലക്ഷണമൊത്ത ആദ്യത്തെ സൂപ്പർ ഹീറോ വരുന്നത് കാണുവാൻ.
ചെറുപ്പത്തിൽ നമുക്ക് ഭയങ്കര സ്വപ്നങ്ങൾ ഉണ്ടാകും..അതുപോലെ ബെ സിൽ ജോസഫ് കണ്ട സ്വപ്നം ആയിരിക്കും ഒരു സൂപ്പർ ഹീറോ പടം ചെയ്യണം എന്നത്..മലയാള സിനിമയുടെ പരിധിക്കുള്ളിൽ അത് വളരെ ഭംഗിയായി ചെയ്തിരിക്കുന്നു.അതിനു ബിഗ് സല്യൂട്ട്...പക്ഷേ ചിന്തിക്കേണ്ട കാര്യമുണ്ട്..കൈ വിരലുകൾ ഞെക്കിയാൽ സൂപ്പർ ഹീറോ പടങ്ങൾ കൊച്ചു കുട്ടികൾക്ക് പോലും കാണുവാൻ കഴിയുന്ന ഈ കാലത്ത് ഇത് അവർക്ക് എത്രമാത്രം സ്വീകാര്യം ആകും എന്ന്.
തിയേറ്ററിൽ കാണേണ്ട സിനിമയാണ് മിന്നൽ മുരളി.തിയേറ്ററിൽ അധിക കാലം ഓടില്ല എന്ന പേടി കൊണ്ടോ പെട്ടെന്ന് പണം കയ്യിൽ കിട്ടുവാൻ വേണ്ടിയോ എന്തോ നല്ലൊരു ദൃശ്യാനുഭവം ഒടിടി യില് റിലീസ് ചെയ്തു പാഴാക്കി എന്നു പറയാം.കുറച്ചു കാലമായി പെട്ടിയിൽ ഇരിക്കുന്ന സിനിമയുടെ അണിയറക്കാർ അങ്ങിനെ ചിന്തിച്ചാൽ കുറ്റം പറയാനും പറ്റില്ല .
ഒരു ദിവസം ഒരേ സമയത്ത് മിന്നൽ ശരീരത്തിൽ കൊണ്ട് അമാനുഷിക ശക്തി ഉണ്ടാകുന്ന രണ്ടു പേരുടെ കഥയാണ് ഇത്.ഒന്ന് ധർമ്മത്തിനും മറ്റൊന്ന് അധർമ്മത്തിനും വേണ്ടി ഉപയോഗിക്കുമ്പോൾ നാട്ടുകാർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് കഥ .നായകനെക്കാളും വില്ലൻ്റെ കഥ കൂടുതൽ ഫോക്കസ് ചെയ്തു വേറെ വഴിയിൽ ചിത്രം സഞ്ചരിക്കുന്നത് പുതുമ തന്നെയാണ് ..അത് കൊണ്ട് തന്നെ അയാളുടെ പ്രവർത്തികൾക്ക് ന്യായീകരണം ഉണ്ട്..
കഴിഞ്ഞ ആഴ്ച സൂപ്പർമാൻ ഇറങ്ങിയത് കൊണ്ടോ ഇതിന് മുൻപ് തൊട്ടു മുൻപ് "മധുരം" എന്ന അതിമനോഹരമായ ചിത്രം കണ്ടത് കൊണ്ടോ എന്തോ ഒരിക്കലും സംഭവിക്കില്ല എന്ന ബോധ്യമുള്ള "മുരളിയെ" ശരിക്ക് അങ് ആസ്വദിക്കുവാൻ പറ്റിയില്ല.
പ്ര.മോ. ദി .സം
No comments:
Post a Comment